തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാൽ ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ ഏപ്രിൽ 13, 27 തീയതികളിലെ ഒന്നും രണ്ടും ഘട്ട പരീക്ഷകൾ മേയ് 11, 25 തീയതികളിലേക്ക് മാറ്റി. അവസാനഘട്ട പരീക്ഷ ജൂൺ 15ന് നടക്കും. വനിതാ പൊലീസ് കോൺസ്റ്റബിൾ, പൊലീസ് കോൺസ്റ്റബിൾ തസ്തികകളിലേയ്ക്ക് മേയ് 11, 25 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ജൂണിലേക്ക് മാറ്റി. ഏപ്രിൽ 24ലെ സ്റ്റാഫ് നഴ്സ് തസ്തികയുടെ പരീക്ഷ ഏപ്രിൽ 29ലേക്കും, ഏപ്രിൽ 25ലെ ഇലക്ട്രീഷ്യൻ തസ്തികയുടെ പരീക്ഷ ഏപ്രിൽ 30ലേക്കും മാറ്റി. പരീക്ഷാ കലണ്ടറുകൾ പി.എസ്.സി വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |