തിരുവനന്തപുരം: ഏപ്രിൽ മാസത്തെ പരിഷ്കരിച്ച ഇന്റർവ്യൂ പ്രോഗ്രാം പ്രകാരം കാസർകോട് ജില്ലയിൽ
വിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്കൂൾ ടീച്ചർ (കന്നട മീഡിയം) - രണ്ടാം എൻ.സി.എ. എൽ.സി./എ.ഐ.
(കാറ്റഗറി നമ്പർ 283/2022), എൽ.പി. സ്കൂൾ ടീച്ചർ (കന്നട മീഡിയം) (കാറ്റഗറി നമ്പർ 707/2022)
തസ്തികകളിലേക്ക് ഏപ്രിൽ 5ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഇൻ ഗവൺമെന്റ് കൊമേഴ്സ്യൽ
ഇൻസ്റ്റിറ്റ്യൂട്ടുകൾ -എൻ.സി.എ.- എസ്.ഐ.യു.സി.നാടാർ (കാറ്റഗറി നമ്പർ 421/2021) തസ്തികയിലേക്ക്
ഏപ്രിൽ 4ന് പി.എസ്.സി ആസ്ഥാനത്ത് നടത്തും. വിവരങ്ങൾക്ക് 0471 2546441.
വനം വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഫോറസ്ട്രിയിലുള്ള ബിരുദം) - രണ്ടാം
എൻ.സി.എ പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 485/2021) തസ്തികയിലേക്ക് ഏപ്രിൽ 19ന് രാവിലെ 9.30ന് പി.എസ്.സി. ആസ്ഥാനത്ത് അഭിമുഖം നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ 5 മുതൽ പ്രൊഫൈലിൽ ലഭിക്കും.
ഒ.എം.ആർ പരീക്ഷ
വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ അറബിക്, എൻ.സി.എ. - ഈഴവ/തിയ്യ/ബില്ലവ,
എൽ.സി./എ.ഐ., പട്ടികജാതി, വിശ്വകർമ്മ (കാറ്റഗറി നമ്പർ 457/2023, 460/2023, 461/2023,
556/2023, 702/2023) തസ്തികയിലേക്ക് ഏപ്രിൽ 3ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30
വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ടൈംടേബിൾ പ്രസിദ്ധീകരിച്ചു
ജനുവരി 2024 വിജ്ഞാപനപ്രകാരമുള്ള വകുപ്പുതല പരീക്ഷകളുടെ (ഒ.എം.ആർ./ഓൺലൈൻ/
വിവരണാത്മക/പ്രായോഗിക പരീക്ഷകൾ) ടൈംടേബിൾ പി.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |