SignIn
Kerala Kaumudi Online
Sunday, 06 October 2024 4.11 PM IST

18,497 ഹോം വോട്ടർമാർ

Increase Font Size Decrease Font Size Print Page
home

തൃശൂർ: ഹോം വോട്ടിംഗ് ആവശ്യപ്പെട്ടവർക്ക് 15 മുതൽ 21 വരെ വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കുമെന്ന് കളക്ടർ അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആബ്‌സന്റീ വോട്ടർമാർ വിഭാഗത്തിൽ ഉൾപ്പെടുത്തിയ ഭിന്നശേഷിക്കാർ, 85 വയസ് കഴിഞ്ഞ വയോജനങ്ങൾ എന്നിവർക്കാണ് വീടുകളിൽ വോട്ട് ചെയ്യാനാവുക. 18,497 വോട്ടർമാരാണ് ഈ വിഭാഗത്തിലുണ്ട്. 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ള 5,989 പേരും 85 വയസിന് മുകളിലുള്ള 12,508 പേരുമാണ് അപേക്ഷിച്ചത്. ഇവരുടെ വീടുകൾ സന്ദർശിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ച പ്രകാരം പൊലീസ്, വീഡിയോഗ്രാഫർ, മൈക്രോ ഒബ്‌സർവർ സംവിധാനത്തോടെ വോട്ടിംഗ് കമ്പാർട്ട്‌മെന്റുണ്ടാക്കിയാണ് വോട്ട് ചെയ്യിക്കുക. വസതി സന്ദർശിക്കുന്ന സമയവും തീയതിയും വരണാധികാരിയുടെ നിർദേശപ്രകാരം സഹവരണാധികാരികൾ വോട്ടർമാരെയും സ്ഥാനാർത്ഥികളെയും മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റുമാരെയും അറിയിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, HOME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.