SignIn
Kerala Kaumudi Online
Sunday, 06 October 2024 3.12 PM IST

പ്രചാരണാവേശം വാനോളം

Increase Font Size Decrease Font Size Print Page
election

കോട്ടയം: ഗ്രാമ നഗര വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങൾക്കും പിന്നാലെ ഓടുകയാണ് സ്ഥാനാർത്ഥികൾ. പ്രചാരണാവേശം വാനോളം. മൂന്ന് സ്ഥാനാർത്ഥികളും അവസാനവട്ട തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേയ്ക്ക് കടന്നു.

ചാഴികാടൻ ഇന്ന് പാലായിൽ
പിറവം മണ്ഡലത്തിലായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ ഇന്നലത്തെ വാഹന പര്യടനം. ഇലഞ്ഞി പഞ്ചായത്തിലെ മടുക്കയിൽ തുടങ്ങിയ പര്യടനം വൻ ജനപങ്കാളിത്തത്തോടെ അന്ത്യാലിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ കാർഷിക വിഭവങ്ങളുമായാണ് ജനങ്ങളെത്തിയത്. ഇന്ന് പാലാ നിയോജക മണ്ഡലത്തിൽ രണ്ടാംഘട്ട പര്യടനം നടത്തും. കൊഴുവനാൽ, മുത്തോലി, ഭരണങ്ങാനം, കരൂർ, രാമപുരം പഞ്ചായത്തുകളിലാണ് പര്യടനം.

 ചിഹ്നത്തിന്റെ പ്രതീക്ഷയിൽ

ഇടതുപക്ഷത്തിന്റെ കള്ളപ്രചാരണ വേലകൾക്ക് അന്ത്യം കുറിക്കാൻ യു.ഡി.എഫ് ചിഹ്നം ഓട്ടോറിക്ഷ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞുവെന്ന് യു.ഡി.എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം കടുത്തുരുത്തി നിയോജക മണ്ഡലം പര്യടനം കാണക്കാരി പഞ്ചായത്തിലെ കല്ലമ്പാറയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫിനെ വഞ്ചിച്ച ചിഹ്നമാണ് ഇടതുപക്ഷത്തിനോടൊപ്പം ചേർന്നു നിൽക്കുന്നതെന്ന് ജനങ്ങൾ മനസിലാക്കിക്കഴിഞ്ഞു. കള്ള പ്രചാരണ വേലകൾ ഇനി വിലപ്പോകില്ല. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഭരണ ഭീകരതയ്‌ക്കെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിനെ ഓട്ടോറിക്ഷ ചിഹ്നത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

ദേശീയ നേതാക്കൾ വരുന്നു

വൈക്കത്തും തലയോലപ്പറമ്പിലും തരംഗം സൃഷ്ടിച്ച് എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ പര്യടനം ഇന്നലെ നടന്നു. ഗായിക വൈക്കം വിജയലക്ഷ്മിയെ സന്ദർശിച്ചായിരുന്നു തുടക്കം.
വൈക്കം മണ്ഡലത്തിന്റെ തീര മേഖലകളിൽ നാടിന്റെ നീറുന്ന പ്രശ്‌നങ്ങളുടെ നേർചിത്രമാണ് സ്ഥലവാസികൾ തുഷാറിനു മുന്നിൽ നിരത്തിയത്. എല്ലാം തകർന്നു തരിപ്പണമായ തങ്ങൾക്ക് ജീവിതത്തിലേക്കു തിരിച്ചുവരാൻ ആശ്വാസമായ നടപടികളാണ് വേണ്ടതെന്ന് അവർ സ്ഥാനാർത്ഥയോട് പറഞ്ഞു. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും സ്വയം പര്യാപ്തമാക്കുന്ന പദ്ധതികളാണ് എൻ.ഡി.എ സർക്കാർ നടപ്പാക്കുന്നതെന്ന് പദ്ധതികൾ വിശദീകരിച്ച് അദ്ദേഹം വ്യക്തമാക്കി.

തുടർന്ന് തലയോലപ്പറമ്പിന്റെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. സമൂഹത്തിന്റെ നാനാ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ വസതിയിൽ എത്തി കണ്ടു അനുഗ്രഹം തേടി. വിഷു ആഘോഷ ദിനങ്ങൾ ആയതിനാൽ ശനി,​ഞായർ ദിവസങ്ങളിൽ പരസ്യപ്രചരണം ഉണ്ടാവില്ല. ഗൃഹസമ്പർക്ക പരിപാടികളിലും കുടുംബയോഗങ്ങളിലും പങ്കെടുക്കും. തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതോടെ ബി.ജെ.പിയുടെ ദേശീയ നേതാക്കൾ എത്തും. ദേശീയ നേതാക്കളുടെ പര്യടന പരിപാടികളുടെ വിശദമായ ഷെഡ്യൂൾ തയ്യാറായി വരികയാണെന്ന് എൻ.ഡി.എ ജില്ലാ ചെയർമാൻ ജി. ലിജിൻ ലാൽ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.