SignIn
Kerala Kaumudi Online
Wednesday, 01 May 2024 2.01 AM IST

അക്രമത്തെ അപലപിക്കുന്നു: സംഗീതാ വിശ്വനാഥൻ

sangeetha
മങ്കുവായിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ സംസാരിക്കുന്നു

കൊന്നത്തടി: പൊതുവേ സമാധാനപരമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ അക്രമ പ്രവർത്തനങ്ങൾ അഴിച്ച വിടുന്ന ഇടതുപക്ഷ പ്രവർത്തകരുടെ മനോനിലയിൽ എന്തോ തകരാറുണ്ടെന്നും അക്രമത്തെ ശക്തമായി അപലപിക്കുന്നെന്നും ഇടുക്കി ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ എൻ.ഡി.എ പ്രവർത്തകനെ എൽ.ഡി.എഫ് പ്രവർത്തകർ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് എൻ.ഡി.എ കൊന്നത്തടി പഞ്ചായത്ത് കമ്മിറ്റി മങ്കുവായിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. ഇന്നലെ മങ്കുവ പള്ളി പടിക്കൽ പ്രചരണ ബോർഡുകൾ സ്ഥാപിക്കുകയായിരുന്ന ബി.ജെ.പി ഇടുക്കി മണ്ഡലം കമ്മിറ്റി അംഗം പോളി പുത്തൻപുരയ്ക്കലിനെ എൽ.ഡി.എഫ് നേതാവ് ജോൺസൺ മ്ലാക്കുഴിയുടെ നേതൃത്വത്തിലാണ് കൈയേറ്റം ചെയ്തത്. അക്രമത്തിനിരയായ പോളിയെ ഇന്നലെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രവർത്തകർ സമാധാനപരമായി തിരഞ്ഞെടുപ്പിനെ നേരിടണമെന്നും അക്രമികൾക്കെതിരെ പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും സ്ഥാനാർത്ഥി ആവശ്യപ്പെട്ടു. ഇന്നലെ സംഘടനാ യോഗങ്ങളും വ്യക്തിപരമായ സന്ദർശനങ്ങളും മാത്രമാണുണ്ടായിരുന്നത്. ഇന്ന് ഉടുമ്പഞ്ചോല നിയോജകമണ്ഡലത്തിൽ പര്യടനം നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.