SignIn
Kerala Kaumudi Online
Saturday, 17 August 2024 11.33 AM IST

മൈത്രിക്ക് ഗ്രാൻഡ് പ്രിക്സ് പുരസ്കാരം

maithri
മൈത്രിക്ക് ഗ്രാൻഡ് പ്രിക്സ് പുരസ്കാരം

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ അഡ്വർടൈസിംഗ് അവാർഡ് ഷോ ആയ ഗോവ ഫെസ്റ്റ് 2024ൽ മൈത്രി അഡ്വർടൈസിംഗ് വർക്സിന് മികച്ച നേട്ടം. ദക്ഷിണേന്ത്യൻ പരസ്യ മേഖലയ്ക്ക് അഭിമാനമായി ഗ്രാൻഡ് പ്രിക്സ് ഉൾപ്പെടെ ആറ് പുരസ്കാരങ്ങളാണ് മൈത്രി കരസ്ഥമാക്കിയത്.

കേരളത്തിൽനിന്ന് ഗ്രാൻഡ് പ്രിക്സ് നേടുന്ന ആദ്യഏജൻസിയും പുരസ്കാരം കരസ്ഥമാക്കുന്ന ഏക സ്വതന്ത്ര ഏജൻസിയുമാണ് മൈത്രി എന്ന പ്രത്യേകതയുമുണ്ട്. സെക്സ് എഡ്യൂക്കേഷനുവേണ്ടി നടി ഷക്കീലയെ കഥാപാത്രമാക്കി മൈത്രി തയ്യാറാക്കിയ 5 മിനിട്ട് ദൈർഘ്യമുള്ള നെറ്റ്ഫ്ളിക്സിലെ പരസ്യ ചിത്രമായ 'ഷക്കീലാസ് ഡ്രൈവിംഗ് സ്കൂൾ' ആണ് ഗ്രാൻഡ് പ്രിക്സിന് അർഹമായത്.

ഡ്രൈവിംഗ് പഠിക്കാനെത്തുന്ന ഒരാൺകുട്ടിക്കും പെൺകുട്ടിക്കും ഡ്രൈവിംഗ് പാഠങ്ങളെ അടിസ്ഥാനപ്പെടുത്തി അധ്യാപിക ലൈംഗിക പാഠങ്ങൾ മനസ്സിലാക്കിക്കൊടുക്കുന്ന വിധത്തിലാണ് ഈ വീഡിയോ തയ്യാറാക്കിയത്. അൽപം പോലും അശ്ലീലമോ അരോചകമോ ആകാത്തവിധത്തിലും എന്നാൽ ആകർഷണീയമായ ഘടകങ്ങളുപയോഗിച്ചും പരസ്യചിത്രം നിർമിക്കുന്ന തന്ത്രമാണ് ഇതിൽ ഉപയോഗിച്ച് വിജയിച്ചത്.

പരസ്യചി​ത്ര നി​ർമ്മാണത്തി​ന്റെ ആകർഷണീയമായ ഘടകങ്ങൾ ഉചി​തമായി​ ഉൾപ്പെടുത്തി​

മികച്ച രീതിയിൽ പ്രാവർത്തികമാക്കിയ യങ് ക്രിയേറ്റീവ് ടീമിന്റെയും ആശയം ഉൾക്കൊണ്ട് ഒപ്പം നിന്ന ക്ലൈന്റിന്റെയും (നെറ്റ്ഫ്ളിക്സ്) വിജയമാണ് അംഗീകാരമെന്ന് മൈത്രിയുടെ ഐഡിയേഷൻ ഡയറക്ടർ ആർ. വേണുഗോപാൽ പറഞ്ഞു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പരസ്യമേഖല വിപ്ലവകരമായ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് മൈത്രിയുടെ ഗ്രൂപ്പ് ക്രിയേറ്റീവ് ഡയറക്ടർ ഫ്രാൻസിസ് തോമസ് പറഞ്ഞു. ഇപ്പോൾ അഞ്ച് ദക്ഷിണേന്ത്യൻ ഭാഷകളിൽ തനത് ക്രിയേറ്റീവുകൾ ഉണ്ടാക്കുന്നതിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് വിപണിക്ക് അനുയോജ്യമായ ശക്തവും സവിശേഷവുമായ ഉള്ളടക്കത്തിന് ലഭിക്കുന്ന വ്യാപകമായ അംഗീകാരത്തിന്റെ തെളിവാണ് മൈത്രിയുടെ വിജയമെന്ന് അദ്ദേഹം പറഞ്ഞു.
സർഗാത്മക വൈദഗ്ദ്ധ്യത്തിന്റെ സംയോജനവും പരിചയസമ്പന്നരും ഊർജസ്വലരുമായ സംഘത്തിന്റെ ചടുലതയുമാണ് മുത്തൂറ്റ് ഫിനാൻസ്, സ്വിഗ്ഗി, നെറ്റ്ഫ്ളിക്സ്, ഡിസ്നി പ്ലസ് ഹോട്സ്റ്റാർ തുടങ്ങി ക്രാഫ്റ്റൺ ഗെയിംസ് വരെയുള്ള കമ്പനികൾ മൈത്രിയുമായി പങ്കാളിത്തത്തിലായതിന്റെ കാരണമെന്ന് ചെയർമാൻ സി. മുത്തു പറഞ്ഞു. മൈത്രിയുടെ വിജയം മാത്രമല്ല ഇന്ത്യൻ പരസ്യ വ്യവസായത്തിലെ ഇന്നൊവേഷന്റെയും ഉൾക്കൊള്ളലിന്റെയും പുതിയൊരു യുഗത്തെക്കൂടിയാണ് പുരസ്കാരനേട്ടം അടയാളപ്പെടുത്തുന്നതെന്ന് മാനേജിംഗ് ഡയറക്ടർ രാജു മേനോൻ ചൂണ്ടിക്കാട്ടി.

28 വർഷമായി പരസ്യരംഗത്ത് പ്രവർത്തിക്കുന്ന മൈത്രി അഡ്വർടൈസിംഗ് വർക്സിന് കൊച്ചിക്ക് പുറമേ തിരുവനന്തപുരം, മാലിദ്വീപ്, സീഷെൽസ്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഓഫീസുകളുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.