SignIn
Kerala Kaumudi Online
Friday, 13 September 2024 10.00 AM IST

വികാരനിർഭര കുറിപ്പുമായി പ്രിയങ്ക 'നിന്റെ സഹോദരിയായതിൽ അഭിമാനം'

Increase Font Size Decrease Font Size Print Page
priyanka

ന്യൂഡൽഹി: എന്നും രാഹുലിന് കാവലായി, ഊർജ്ജമായി സഹോദരി പ്രിയങ്ക ഒപ്പമുണ്ട്. ഈ തിരഞ്ഞെടുപ്പിലും രാഹുലിന്റെ നിഴലായി പ്രിയങ്കയുണ്ടായിരുന്നു. ഇന്നലെ

എക്‌സ് അക്കൗണ്ടിൽ പ്രിയങ്ക രാഹുലിനെഴുതിയ കുറിപ്പ് സാമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

'അവർ നിന്നോട് എന്തെല്ലാം പറഞ്ഞിട്ടും പ്രവർത്തിച്ചിട്ടും നീ ഉറച്ചുനിന്നു. ഏത് സാഹചര്യത്തിലും പിന്മാറിയില്ല. നിന്റെ ബോദ്ധ്യങ്ങളെ അവർ സംശയിച്ചപ്പോഴും നീ വിശ്വാസം തുടർന്നു. നുണകളുടെ വ്യാപക പ്രചാരണത്തിനിടയിലും സത്യത്തിനായുള്ള പോരാട്ടം നിറുത്തിയില്ല. ക്രോധവും വെറുപ്പും കീഴടക്കാൻ ഒരിക്കലും അനുവദിച്ചില്ല. എല്ലാ ദിനവും ഇവ രണ്ടും അവർ നിനക്ക് സമ്മാനിച്ചിരുന്നല്ലോ. ഹൃദയത്തിലെ സ്നേഹവും സത്യവും ദയയും കൊണ്ട് നീ പോരാടി. നേരത്തെ നിന്നെ ശരിയായി കാണാൻ കഴിയാത്തവർക്ക് ഇപ്പോൾ അതിന് കഴിയുന്നുണ്ട്. എന്നാൽ നീ എല്ലാവരേക്കാളും ധീരനാണെന്ന് ഞങ്ങൾക്ക് അറിയാവുന്ന കാര്യമാണ്. രാഹുൽ, നിന്റെ സഹോദരിയായതിൽ അഭിമാനിക്കുന്നു'- എന്നായിരുന്നു കുറിപ്പ്. മോദിക്കെതിരെ വിവിധ വർണങ്ങളിലെ ബലൂണുകളുമായി രാഹുൽ നിൽക്കുന്ന കാർട്ടൂണും ചേർത്തായിരുന്നു ട്വീറ്റ്. മാലി കാർട്ടൂണിസ്റ്റാണിത് വരച്ചത്.

 രാഹുലിന്റെ താരപ്രചാരക

റായ്ബറേലിയിൽ രാഹുലിന് മികച്ച ഭൂരിപക്ഷം ഉറപ്പിക്കുന്നതിലും അമേഠിയിൽ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയെ തറപറ്റിക്കുന്നതിലും പ്രിയങ്ക നിർണായക ഘടകമായിരുന്നു. അമേഠിയിലെ കോൺഗ്രസിന്റെ വിജയം പ്രിയങ്കയുടെ പ്രതികാരത്തിന്റെയും പോരാട്ടത്തിന്റെയും കഥ കൂടിയാണ്. ഇവിടെ നെഹ്റു കുടുംബത്തിന്റെ വിശ്വസ്‌തനായ കിശോരി ലാൽ ശർമ്മ 16,​7196 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. കുടുംബയോഗങ്ങളിലും വനിതാ കൂട്ടായ്‌മകളിലും ഉൾപ്പെടെ പ്രിയങ്ക ഇറങ്ങി പ്രവർത്തിച്ചു. രാഹുൽ രാജ്യത്തെ മറ്റു മണ്ഡലങ്ങളിൽ പ്രചാരണത്തിൽ സജീവമായപ്പോൾ പ്രിയങ്ക റായ്ബറേലിയിൽ സഹോദരന്റെ താരപ്രചാരകയായി മാറി. നെഹ്റു കുടുംബവും റായ്ബറേലി, അമേഠി മണ്ഡലങ്ങളുമായുള്ള ചരിത്രപരമായ ബന്ധം വോട്ടർമാരെ ഓർമ്മിപ്പിച്ചു.

ഇന്നലെ കിശോരി ലാൽ ശർമ്മ, സോണിയാ ഗാന്ധിയെ അവരുടെ ഔദ്യോഗിക വസതിയിലെത്തി സന്ദർശിച്ചു. രാഹുലും പ്രിയങ്കയും അവിടെയുണ്ടായിരുന്നു. കിശോരി ലാൽ ശർമ്മയെ രാഹുൽ കെട്ടിപിടിച്ച് അഭിനന്ദിച്ചു. അമേഠി നെഹ്റു കുടുംബത്തിന്റെ സ്വത്താണെന്നും വിശ്വസ്‌തനായി തുടരുമെന്നും കിശോരി ലാൽ ശർമ്മ പ്രതികരിച്ചു.

ഇന്നലെ കിശോരി ലാൽ ശർമ്മ സോണിയാ ഗാന്ധിയെ ഔദ്യോഗിക വസതിയിലെത്തി സന്ദർശിച്ചപ്പോൾ തിരഞ്ഞെടുപ്പിൽ ജയിച്ച സർട്ടിഫിക്കറ്റുമായി. രാഹുലും പ്രിയങ്കയും ഒപ്പം

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.