SignIn
Kerala Kaumudi Online
Saturday, 21 September 2019 6.15 AM IST

മലയാളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീ വിരുദ്ധ സിനിമകളിൽ അഭിനയിച്ചിട്ടുള്ളത് സൂപ്പർതാരങ്ങളാണ്, കടുത്ത വിമർശവുമായി ഡോ.ബിജു

dr-biju

മലയാള സിനിമയിലെ ഏറ്റവും കൂടുതൽ സ്ത്രീവിരുദ്ധ സിനിമകളിൽ അഭിനയിച്ചത് സൂപ്പർ താരങ്ങളാണെന്ന് സംവിധായകൻ ഡോ.ബിജു. മലയാള സിനിമയെ നിയന്ത്രിക്കാൻ കഴിവുള്ള രണ്ട് സൂപ്പർ താരങ്ങൾ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്താത്തത് അവരുടെ സാംസ്കാരിക അപചയമാണെന്നും സ്ത്രീവിരുദ്ധ സംഭാഷണങ്ങൾ സിനിമയിൽ ഉൾപ്പെടുത്തുന്നതിനെ അവർ പ്രോത്സാഹിപ്പിക്കുകയായികരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൗമുദി ടിവിയുടെ അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിൽ സംസാരിക്കുകയായിരുന്നു ഡോ.ബിജു.

ഡോ.ബിജുവിന്റെ വാക്കുകൾ

പൊതുവെ മലയാള സിനിമയിൽ ഒരു മാഫിയ വത്കരണം നടക്കുന്നുണ്ട്. കുറേ ആളുകളുടെയും, പ്രത്യേകിച്ച് ചില സംഘടനകളും അവരുടെ നേതാക്കളുമാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നത്. കുറേ വർഷങ്ങളായി ഇത് ഇങ്ങനെയാണ്. ഇതിന് നേരെയുള്ള ആദ്യത്തെ ഒരു കല്ലേറ് തന്നെയാണ് ഡബ്ല്യൂ.സി.സി. ഇതിന് മുമ്പ് സ്ത്രീപക്ഷം, സ്ത്രീകളുടെ പ്രശ്നങ്ങൾ എന്നിവയൊന്നും ആരും കെയർ ചെയ്തിരുന്നില്ല.

മലയാളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീവിരുദ്ധ സിനിമകൾ എടുത്തു പരിശോധിച്ചാൽ, അതിൽ സൂപ്പർ താരങ്ങൾ തന്നെയാണ് അഭിനയിച്ചിട്ടുള്ളത്. അവർ അതിനെ പറ്റി ഉത്കണ്ഠപ്പെട്ടില്ല. ശരിയാണ്, ആരോ എഴുതി തരുന്ന സംഭാഷണങ്ങൾ അവർ പറയുന്നു. അവർക്ക് വേണമെങ്കിൽ അത് പറയാം. പക്ഷേ എങ്കിൽ പോലും സിനിമ ഇൻഡസ്ട്രിയെ മുഴുവൻ നിയന്ത്രിക്കാൻ കഴിയുന്ന രണ്ട് പേർ അതിൽ ശ്രദ്ധ ചെലുത്തിയില്ല എന്ന് പറയുന്നത് അവരുടെ സാംസ്കാരിക അപചയമാണ്. അവർ ശ്രദ്ധിക്കേണ്ടിയിരുന്നു. അവർ ശ്രദ്ധിച്ചാൽ പറയാം, ഇങ്ങനെയുള്ള സംഭാഷണങ്ങൾ വേണോ, പക്ഷേ അവർ തന്നെ അത് പ്രോത്സാഹിപ്പിക്കുകയായിരുന്നു. അതിനെ കൈയടിക്കാൻ കുറച്ച് ഫാൻസ് എന്ന് പറഞ്ഞ ആളുകളും. അങ്ങനെയൊരു ധാര മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. അതിന് എതിരെയുള്ള ഒരു കല്ലേറ് തന്നെയാണ് ഡബ്ല്യൂ.സി.സി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MOHENLAL, MAMMOOTTY, DR BIJU, KAUMUDY TV STRAIGHTLINE, INTERVIEW
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.