കൊച്ചി: ആഗോള സാന്നിദ്ധ്യമുള്ള മുൻനിര സ്വീഡീഷ് ബ്യൂട്ടി ബ്രാൻഡായ ഓറിഫ്ളെയിം ഇന്ത്യയിലെ സൂക്ഷ്മ സംരംഭകരെ പ്രോൽസാഹിപ്പിക്കാനായി അഞ്ചു വർഷങ്ങത്തിനുള്ളിൽ പത്ത് ലക്ഷം ബ്രാൻഡ് പങ്കാളികളെ വളർത്തിയെടുക്കും. രാജ്യവ്യാപകമായി സ്റ്റാർട്ടപ്പ് സംസ്ക്കാരം പ്രോത്സാഹിപ്പിക്കാൻ മുൻഗണന നൽകുന്ന വിപണികളിലൊന്നാണ് ഇന്ത്യയെന്നും ഓറിഫ്ളെയിം പ്രഖ്യാപിച്ചു. തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും സ്വാശ്രയത്വം വളർത്താനുമുള്ള സർക്കാർ നയങ്ങൾക്കു അനുസൃതമായാണ് ഈ നീക്കം.
കൊച്ചിയിൽ നടത്തിയ രണ്ടു ദിവസത്തെ ശിൽപശാലയിൽ ഓറിഫ്ളെയിം 400 ഡയറക്ടർ തല ബ്രാൻഡ് പങ്കാളികളെ പരിശീലിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |