ലണ്ടൻ : മുൻ പ്രധാനമന്ത്രി ലിസ് ട്രസ് നോർഫോക്ക് സൗത്ത് വെസ്റ്റ് സീറ്റിൽ 630 വോട്ടിന് തോറ്റു. ലേബർ പാർട്ടിയുടെ ടെറി ജെറമിക്കാണ് ജയം. ബോറിസ് ജോൺസന്റെ രാജിയെ തുടർന്ന് 2022 സെപ്തംബറിൽ അധികാരമേറ്റ ലിസ്, വിപണി തകർച്ചയും സാമ്പത്തിക പ്രതിസന്ധിയും നികുതി ഇളവിലെ പരാജയവും കണക്കിലെടുത്ത് 50 -ാം ദിവസം രാജിവയ്ക്കുകയായിരുന്നു. 2010 മുതൽ പാലർമെന്റ് അംഗമായിരുന്ന 48 കാരിയായ ലിസ് മുൻ വിദേശകാര്യ മന്ത്രി കൂടിയാണ്. ട്രഷറി ചീഫ് സെക്രട്ടറി, ജസ്റ്റിസ് സെക്രട്ടറി, പരിസ്ഥിതി സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |