പൂച്ചാക്കൽ: തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് സ്കൂൾ കുട്ടികൾക്കായി വായന മത്സരം നടത്തുന്നു. അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി , തൈക്കാട്ടുശേരി, പള്ളിപ്പുറം എന്നീ പഞ്ചായത്തുകളിലെ ഗവൺമെന്റ്, എയിഡഡ് സ്കൂളുകളിലെ കുട്ടികൾക്കു വേണ്ടിയാണ് മത്സരം. എൽ.പി, യു.പി. എച്ച്. എസ് വിഭാഗങ്ങൾക്ക് വായന മത്സരം (മികച്ച വായന) ,സാഹിത്യ പ്രശ്നോത്തരി എന്നിവയാണ് മത്സര ഇനങ്ങൾ . നാളെ രാവിലെ ബ്ലോക്ക് ഹാളിൽ നടക്കുന്ന മത്സരങ്ങളിലെ വിജയികൾക്ക് 16 ന് ബ്ലോക്ക് പഞ്ചായത്തിന്റെ മികവുത്സവം 2024 ൽ സമ്മാനങ്ങൾ വിതരണം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |