SignIn
Kerala Kaumudi Online
Saturday, 10 August 2024 10.44 AM IST

ചർച്ച് ബില്ലിനെ പേടിയില്ല : ഓർത്തഡോക്സ് സഭ

fbd

കോട്ടയം : സംസ്ഥാന സർക്കാർ കൊണ്ടുവരാൻ പോകുന്ന ചർച്ച് ബില്ലിനെ പേടിക്കുന്നവരല്ല ഓർത്തഡോക്സ് സഭയെന്ന് പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു. ഒരുപാട് തവണ തീയിൽ കൂടി കടന്നുപോയവരാണ്. ഏത് സർക്കാർ ബില്ല് കൊണ്ടുവന്നാലും ഭയമില്ല. സഭയ്ക്ക് ആവശ്യം രാഷ്ട്രീയ സഹായമല്ല, സ്വാതന്ത്ര്യമാണ്. സഭയുടെ ഭരണഘടനയും സുപ്രീംകോടതി വിധിയും അംഗീകരിക്കാനും നടപ്പാക്കാനും തയ്യാറുള്ള ആരോടും സംസാരിക്കാൻ റെഡിയാണ്. എല്ലാ സർക്കാരിന്റെയും കാലത്ത് ഉപസമിതികൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അങ്ങനെയുള്ള മദ്ധ്യസ്ഥതകളിൽ നിന്ന് മലങ്കര സഭയ്ക്ക് ഇതുവരെ പ്രയോജനം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.