മുംബയ്: മുകേഷ് അംബാനിയുടെ മുംബയിലെ ആഡംബര വീട് "ആന്റിലിയ" പ്രശസ്തമാണ്. എന്നാൽ വിവാഹാഘോഷങ്ങളുടെ ഭാഗമായി ആന്റിലിയയും വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയപ്പോൾ കണ്ണെടുക്കാൻ പറ്റുന്നില്ലെന്നു പറയുന്നു ലോകം. സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്
ആഘോഷങ്ങളുടെ കേന്ദ്രബിന്ദുവായ ആന്റിലിയ. ബ്രിട്ടീഷ് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ഹാം കൊട്ടാരത്തിനു ശേഷം
ലോകത്തിലെ രണ്ടാമത്തെ വലിയ സൗധമാണിത്.
വിസ്മയം ആന്റിലിയ
400,000 ചതുരശ്രയടി വിസ്തൃതി
ഏകദേശ മതിപ്പ് വില രണ്ടു ബില്യൻ ഡോളറാണ്
കടലിനഭിമുഖമായി 27 നിലകൾ
അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ഒരു ദ്വീപിന്റെ പേരാണ് ആന്റിലിയ
പേരിട്ടത് മുകേഷ് അംബാനി
ഷിക്കാഗോ ആസ്ഥാനമായുള്ള പെർകിൻസ് ആൻഡ് വിൽസാണ് ശിൽപി
ലേയിത്തൺ ഹോൾഡിങ്ങ്സ് ഓസ്ട്രലിയൻ കമ്പനിയാണ് നിർമ്മാണം
ഓരോ നിലകൾക്കും രണ്ടുനില കെട്ടിടത്തിന്റെ ഉയരം
റിക്ടർ സ്കെയിലിൽ 8വരെ രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങൾ പോലും ബാധിക്കില്ല
ക്ഷേത്രം, ഗസ്റ്റ് സ്യൂട്ട് റൂമുകൾ, സലൂൺ, ജിം, ഐസ്ക്രീം പാർലർ, സിനിമാ തിയേറ്റർ
ആറുനിലകൾ കാറുകൾക്ക് വേണ്ടി
150ലേറെ കാറുകൾ ഇവിടെയുണ്ട്.
ഏഴാം നില, കാർ സർവീസ് സ്റ്റേഷൻ
9 ഹൈ സ്പീഡ് എലിവേറ്ററുകൾ
മനുഷ്യനിർമിത സ്നോ റൂം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |