SignIn
Kerala Kaumudi Online
Monday, 04 November 2024 12.50 PM IST

യു.എ.ഇയിൽ പ്രതിഷേധം സംഘടിപ്പിച്ച 57 ബംഗ്ലാദേശ് പൗരന്മാർക്ക് ജയിൽ ശിക്ഷ

Increase Font Size Decrease Font Size Print Page
pic

ദുബായ് : രാജ്യത്ത് പ്രതിഷേധം സംഘടിപ്പിച്ച 57 ബംഗ്ലാദേശ് പൗരന്മാർക്കെതിരെ കടുത്ത നടപടിയുമായി യു.എ.ഇ കോടതി. ബംഗ്ലാദേശിലെ വിവാദ തൊഴിൽ സംവരണ ഉത്തരവിനെതിരെയാണ് ഇവർ യു.എ.ഇയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തെരുവുകളിൽ കലാപാഹ്വാനം നടത്തിയതിന് മൂന്ന് പേരെ ജീവപര്യന്തം ശിക്ഷിച്ചു. 53 പേർക്ക് 10 വർഷവും ഒരാൾക്ക് 11 വർഷവും വീതം തടവ് വിധിച്ചെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ശിക്ഷ പൂർത്തിയായാൽ ഇവരെ നാടുകടത്തും.

വെള്ളിയാഴ്ചയാണ് ഇവർ അറസ്റ്റിലായത്. പ്രതികൾ യു.എ.ഇയിലെ തെരുവുകളിൽ വലിയ തോതിലെ മാർച്ചുകൾ നടത്തി. ഇത് കലാപങ്ങൾക്കും പൊതു - സ്വകാര്യ സ്വത്ത് അപകടപ്പെടുത്തുന്നതിലേക്കും നയിച്ചു. പൊലീസ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ അവഗണിച്ചെന്നും അബുദാബി കോടതി വിധിച്ചു. യു.എ.ഇയിലെ ഏറ്റവും വലിയ മൂന്നാമത്തെ പ്രവാസി സമൂഹമാണ് ബംഗ്ലാദേശികൾ. പ്രതിഷേധം സംഘടിപ്പിക്കുന്നവർക്കെതിരെ രാജ്യത്ത് കടുത്ത നടപടി സ്വീകരിക്കും.

 പ്രതിഷേധത്തിന് ഇടവേള

ബംഗ്ലാദേശിലെ തൊഴിൽ സംവരണ പ്രതിഷേധം രണ്ട് ദിവസത്തേക്ക് നിറുത്തിവച്ചതായി വിദ്യാർത്ഥി സംഘടനകൾ ഇന്നലെ അറിയിച്ചു. മരണം ഉയർന്നതിനാൽ ആണ് തീരുമാനം. കർഫ്യൂ പിൻവലിച്ച് ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. അതേ സമയം, വിവാദ സംവരണ ഉത്തരവ് ഞായറാഴ്ച സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവാണ് റദ്ദാക്കിയത്. പകരം ഈ വിഭാഗത്തിന് 5 ശതമാനം സംവരണം ആകാം.

 മരണം 163

ഈ മാസം 15 മുതൽ 163 പേർ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. എന്നാൽ സർക്കാർ കണക്ക് സ്ഥിരീകരിച്ചിട്ടില്ല. പ്രതിപക്ഷ നേതാക്കൾ അടക്കം 532 പേർ അറസ്റ്റിലായി. വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ കർഫ്യൂ തുടരുന്നുണ്ടെങ്കിലും ഇന്നലെയും ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.