പയ്യാവൂർ: കർക്കിടക മാസത്തിലെ പരമ്പരാഗത ഔഷധ ആഹാര വൈവിധ്യത്തിന്റെ പ്രാധാന്യം അടുത്തറിയുന്നതിനായി ചാമക്കാൽ ഗവ.എൽ.പി സ്കൂളിൽ വിവിധ ദിവസങ്ങളിൽ ഔഷധകഞ്ഞി, പത്തില കറികൾ എന്നിവ ഒരുക്കും.രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്ന് ശേഖരിച്ച മുക്കുറ്റി, മുയൽചെവിയൻ, ചെറൂള, തുളസി, കീഴാർനെല്ലി, തഴുതാമ, പൂവാംകുരുന്നില തുടങ്ങിയ ഇലകൾ ആദ്യദിനത്തിലെ ഔഷധ കഞ്ഞിക്കൂട്ടിൽ ചേർത്തു. രക്ഷിതാക്കളുടെ സഹകരണത്തോടെ വിവിധ തരം ഇലക്കറികളും തുടർന്നുള്ള ദിവസങ്ങളിൽ തയാറാക്കി വിദ്യാർത്ഥികൾക്ക് നൽകും. പ്രധാനാദ്ധ്യാപകൻ ഇ.പി.ജയപ്രകാശ്, പി.ടി.എ പ്രസിഡന്റ് കെ.ജി.ഷിബു, അദ്ധ്യാപകരായ കെ.എ.ആൻസി, സൗമ്യ ദിനേശ്, ടി.സ്വപ്ന, എം.ടി.മധുസൂദനൻ, കെ.രജനി, ടി.വി.ദീപ, സോണിയ തോമസ്, കെ.അമിത എന്നിവരാണ് നേതൃത്വം നൽകുന്നത്. ഇതിന് പുറമെ ഔഷധതൈകൾ നടൽ, ഇല നിരീക്ഷണം എന്നിവയും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |