പാരീസ്: ഒളിമ്പിക്സ് ഗുസ്തി ഫ്രീസ്റ്റൈലിൽ വനിതകളുടെ 68 കി.ഗ്രാം വിഭാഗത്തിൽ പരിക്ക് വില്ലനായതിനെ തുടർന്ന് ഇന്ത്യയുടെ നിഷ ദഹിയയ്ക്ക് ക്വാർട്ടറിൽ ഹൃദയഭേദകമായ തോൽവി. ക്വാർട്ടറിൽ നോർത്ത് കൊറിയയുടെ പാക് സോൾസ ഗുമ്മിനോട് 8-1ന് മുന്നിൽ നിൽക്കെയാണ് നിഷയുടെ വലത് കൈയ്ക്ക് പരിക്കേറ്റത്. മത്സരം അവസാനിക്കാൻ 90 സെക്കൻഡുകൂടിബാക്കിയുണ്ടായിരുന്നു അപ്പോൾ.പിന്നീട് മൂന്ന് വട്ടം നിഷ മെഡിക്കൽ ടൈം ഔട്ട് എടുത്തു. നിഷയുടെ പരിക്ക് മുതലാക്കിയ കൊറിയൻ താരം മത്സരം തുടർന്ന് 10-8ന് ജയമുറപ്പിക്കുകയായിരുന്നു. പാക് ഫൈനലിലെത്തിയാൽ നിഷയ്ക്ക് വെങ്കല മെഡൽ മത്സരത്തിന് യോഗ്യത നേടാനാകും. എന്നാൽ അങ്ങനെ സംഭവിച്ചാലും പരിക്കേറ്റ നിഷയ്ക്ക് ആ മത്സരത്തിലും പങ്കെടുക്കാനാകുമെന്ന് ഉറപ്പില്ല. നേരത്തെ ഏഷ്യൻ ഒളിമ്പിക് ക്വാളിഫയറിൽ പാകിനെ 8-3ന് നിഷ തോൽപ്പിച്ചിട്ടുണ്ട്.
ഇന്നലെ പ്രീക്വാർട്ടറിൽ യൂറോപ്യൻ ചാമ്പ്യനായ ഉക്രെയിനിന്റെ തത്യാന റിസ്കോയെ 6-4ന് കീഴടക്കിയാണ് നിഷ ക്വാർട്ടറിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |