കൊച്ചി: കമ്പ്യൂട്ടർ ഹാർഡ്വെയർ ഗോഡൗണിലെ സർവീസ് ലിഫ്റ്റ് തകർന്നുവീണ് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം. കളമശേരി വട്ടേക്കുന്നം മലേതൈക്കാവിന് സമീപം കാരാണിത്തറയിൽ നെടുമ്പുറത്ത് വീട്ടിൽ പി.കെ. നസീർ (48) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.15ന് ഉണിച്ചിറയിലെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു സംഭവം.
സി.ഐ.ടി.യു ഉണിച്ചിറ യൂണിറ്റിലെ ചുമട്ടുതൊഴിലാളിയാണ് നസീർ. കെട്ടിടത്തിന്റെ മുകൾ നിലയിലേക്ക് ഉപകരണങ്ങൾ കയറ്റിവിട്ട ലിഫ്റ്റ് റോപ്പ് പൊട്ടി വീഴുകയായിരുന്നു. താഴെ നിന്നിരുന്ന നസീറിന്റെ ദേഹത്താണ് ലിഫ്റ്റ് പതിച്ചത്. കളമശേരിയിൽ നിന്ന് അഗ്നിശമന സേനയെത്തി ലിഫ്റ്റ് ഉയർത്തി നസീറിനെ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ഫൗസിയ. മക്കൾ: ഫാത്തിമത്തുൽ അൻസിയ, മുഹമ്മദ് അൻസിൽ. മരുമകൻ: ജാസിം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം സംസ്കരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |