ചാരുംമൂട് : താമരക്കുളം വിജ്ഞാനവിലാസിനി സ്കൂളിലെ പ്രതിഭകളെ തേടിയുള്ള യാത്രക്ക് "വി വി ലിറ്റിൽ സ്റ്റാർസ് " എന്ന ചാനലിലൂടെ തുടക്കം കുറിച്ചു. കുട്ടികളുടെയും അദ്ധ്യാപകരുടെയും വ്യത്യസ്തവും വേറിട്ടതുമായ പ്രവർത്തനങ്ങളും കഴിവുകളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചാനൽ പ്രവർത്തനം ആരംഭിച്ചത്. യാസീൻ ചാനലിന്റെ ഉദ്ഘാടനം നിർവഹിച്ചു.
വിവിധ മേഖലകളിൽ കഴിവ് പ്രകടിപ്പിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവരുടെ കഴിവുകൾ ഓരോ ആഴ്ചയിലും പരിചയപ്പെടുത്തുകയാണ് ചാനലിന്റെ ഉദ്ദേശം. പ്ലസ് ടു വിദ്യാർഥിനിയായ രുദ്ര വി.പണിക്കരെയാണ് പ്രഥമ ലിറ്റിൽ സ്റ്റാറായി തിരഞ്ഞെടുത്തത്. സ്കൂൾ മാനേജർ പി.രാജേശ്വരി യാസീന് സ്കൂളിന്റെ വക ഉപഹാരം നൽകി. അധ്യാപകരായ എൽ.സുഗതൻ, സി.ആ. ബിനു, ആകർഷ് അശോകൻ എന്നിവരാണ് ചാനലിന്റെ പിന്നണി പ്രവർത്തകർ.
പി.ടി.എ പ്രസിഡന്റ് എസ്.ഷാജഹാന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പൽ ആർ.രതീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്‌മിസ്ട്രസ് സഫിനാ ബീവി സ്വാഗതം പറഞ്ഞു. പി.ടി.എ വൈസ് പ്രസിഡന്റുമാരായ രതീഷ്കുമാർ കൈലാസം, സുനിത ഉണ്ണി, ഡെപ്യൂട്ടി എച്ച്.എം. റ്റി.ഉണ്ണികൃഷ്ണൻ, ആർ.ഹരിലാൽ,പി.എൻ.ഗിരീഷ്കുമാർ, ബി.കെ.ബിജു, ടി.രാജീവ് നായർ ഫസീലാ ബീഗം, സ്മിതാശങ്കർ എന്നിവർ സംസാരിച്ചു . സ്റ്റാഫ് സെക്രട്ടറി സി.എസ്.ഹരികൃഷ്ണൻ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |