തിരുവനന്തപുരം : തുടർച്ചയായി രണ്ട് ഒളിമ്പിക്സുകളിൽ വെങ്കല മെഡൽ നേടി രാജ്യത്തിന് അഭിമാനമായി മാറിയ മലയാളി ഹോക്കി ഗോൾകീപ്പർ പി.ആർ ശ്രീജേഷിന് കൺഫേഡ് ഐ .എ.എസ് നൽകണമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. നിലവിൽ പൊതു വിദ്യാഭ്യാസവകുപ്പിൽ ജോയിന്റ് ഡയറക്ടറാണ് ശ്രീജേഷ്. ഐ.എ.എസ് കൺഫർ ചെയ്യുന്നതിന് സംസ്ഥാന സർക്കാരാണ് കേന്ദ്ര സർക്കാരിലേക്ക് ശുപാർശ നൽകേണ്ടത്. ദേശീയ ടീമിന് വേണ്ടി 18 വർഷം അനിതരസാധാരണ പ്രകടനം കാഴ്ചവച്ച ശ്രീജേഷിന് സംസ്ഥാന സർക്കാരിന് നൽകാവുന്ന ഉചിതമായ ആദരമാണിതെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |