ചെന്നെെ: ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്ജിത്ത് രംഗത്ത്. ജാതീയമായ ദുരഭിമാനക്കൊല അക്രമമല്ലെന്നും കുട്ടികളോട് മാതാപിതാക്കൾക്കുള്ള കരുതലാണ് അതെന്നും നടൻ പറഞ്ഞു. പുതിയ ചത്രമായ 'കവുണ്ടംപാളയം' സേലത്തെ കരുപ്പൂരിലെ തിയേറ്ററിൽ റിലീസ് ചെയ്തതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനിടെയാണ് ഭുരഭിമാനക്കൊലയെക്കുറിച്ച് നടൻ പ്രതികരിച്ചത്.
'മക്കൾ പോകുന്നതിന്റെ വേദന മാതാപിതാക്കൾക്ക് മാത്രമേ അറിയൂ. ഒരു ബെെക്ക് മോഷണം പോയാൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾ അന്വേഷിക്കില്ലേ. കുട്ടികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുന്ന മാതാപിതാക്കൾ ദേഷ്യം പ്രകടിപ്പിക്കും. അത് അക്രമമല്ല. അവരോടുള്ള ഇവരുടെ കരുതൽ മാത്രമാണ്'- രഞ്ജിത്ത് പറഞ്ഞു. എന്നാൽ നടന്റെ പരാമർശത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ദുരഭിമാനക്കൊലയ്‌ക്കെതിരെ പോരാടുന്ന സംഘടനകളും നടന്റെ പ്രസ്താവനയെ അപലപിച്ചു.
Honor Killing is not violence.. it is done by concern! If someone steals our bike don't we show our anger against the thief" - Actor Ranjith
— 👑Che_ಕೃಷ್ಣ🇮🇳💛❤️ (@ChekrishnaCk) August 10, 2024
What a sick mentality this guy has 🤬#Honorkillingpic.twitter.com/tKYeALjFwn
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |