ന്യൂഡൽഹി: തിരിച്ചറിയൽ രേഖകളിൽ ഉൾപ്പെടെ തിരിമറി നടത്തിയെന്ന് ആരോപണം നേരിടുന്ന മുൻ ഐ.എ.എസ് ട്രെയിനി പൂജാ ഖേദ്കറെ 21 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി ഹൈക്കോടതി. അറസ്റ്റ് തടഞ്ഞെങ്കിലും,പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കണം. ഖേദ്കറുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഡൽഹി പൊലീസിനും യു.പി.എസ്.സിക്കും നോട്ടീസ് അയക്കാനും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ഉത്തരവിട്ടു. 21ന് വിഷയം വീണ്ടും പരിഗണിക്കും. അതിനു മുൻപ് ഡൽഹി പൊലീസും യു.പി.എസ്.സിയും മറുപടി സമർപ്പിക്കണം. കുറ്റം ഒറ്രയ്‌ക്കാണ് ഖേദ്കർ ചെയ്‌തതെങ്കിൽ പൊലീസ് കസ്റ്റഡിയുടെ ആവശ്യമെന്തെന്ന് കോടതി ആരാഞ്ഞു. തിരിമറി നടത്തിയതിന്റെ മുഖ്യ ആസൂത്രക പൂജയാണെന്ന് യു.പി.എസ്.സി വാദിച്ചു. ഡൽഹി പട്യാല ഹൗസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പൂജ ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |