കൊച്ചി: സുരേഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സർക്കാരിന്റെയും കെ.എസ്.ആർ.ടി.സിയുടെയും അഭിഭാഷകരെ വിളിച്ചുവരുത്തി വിശദീകരണം തേടി. സ്വമേധയാ കേസെടുക്കേണ്ട സംഭവമാണെന്ന് പറഞ്ഞ കോടതി, പെൻഷൻ കിട്ടാത്തതിനാൽ ചികിത്സപോലും മുടങ്ങിയ ഒട്ടേറെപ്പേർ ഉണ്ടെന്ന് ഓർമ്മിപ്പിച്ചു.
പെൻഷൻ മുടങ്ങിയതിനാൽ കെ.എസ്.ആർ.ടി.സിയിലെ പെൻഷൻകാർ ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹർജിയോടൊപ്പം വിഷയം പരിഗണിക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ആഗസ്റ്റ് 29 നാണ് കോടതിയലക്ഷ്യ ഹർജി കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. അതിന് മുൻപ് പെൻഷൻ വിതരണം ചെയ്തില്ലെങ്കിൽ ചീഫ് സെക്രട്ടറിയോടും ഗതാഗത സെക്രട്ടറിയോടും അന്ന് ഹാജരാകാൻ കോടതി നേരത്തെ തന്നെ നിർദ്ദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |