വാഷിംഗ്ടൺ: യുക്രെയ്ന് പുതിയ സൈനിക പാക്കേജ് പ്രഖ്യാപിച്ച് യു.എസ്. 125 മില്യൺ ഡോളർ മൂല്യമുള്ള സൈനിക പാക്കേജാണ് ബൈഡൻ ഭരണകൂടം യുക്രെയ്ന് നൽകാൻ ഒരുങ്ങുന്നത്. പാക്കേജിൽ പ്രധിരോധ എയർ ഡിഫൻസ് മിസൈലുകൾ, ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റങ്ങൾക്കുള്ള യുദ്ധോപകരണങ്ങൾ (ഹിമാർസ്), ജാവലിൻ, മറ്റ് കവചിത വിരുദ്ധ മിസൈലുകൾ, കൌണ്ടർ-ഡ്രോൺ, കൌണ്ടർ ഇലക്‌ട്രോണിക് യുദ്ധ സംവിധാനങ്ങളും ഉപകരണങ്ങളും, 155 എംഎം, 105 എംഎം പീരങ്കി വെടിയുണ്ടകൾ എന്നിവ ഉൾപ്പെടുന്നു. വാഹനങ്ങളും മറ്റ് ഉപകരണൾ എന്നിവ ഉൾപ്പെടുന്നുവെന്ന് വൈറ്റ് ഹൗസ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്ന് യുഎസിന്റെ പിന്തുണ ബൈഡൻ വീണ്ടും ഉറപ്പുനൽകിയെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ അറിയിച്ചു. യുക്രെയ്ന് പുതിയ സൈനിക പാക്കേജ് അനുവദിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഫോൺ സംഭാഷണത്തിൽ അറിയിച്ചുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. നഗരങ്ങൾ, സമൂഹങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ സംരക്ഷണത്തിന് വ്യോമപ്രതിരോധ സംവിധാനങ്ങൾ യുക്രെയ്ന് അത്യന്താപേക്ഷിതമാണെന്ന് സെലെൻസ്കി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |