SignIn
Kerala Kaumudi Online
Monday, 07 October 2024 3.12 AM IST

അന്തസ്സില്ലാത്ത ഭരണം: ചെന്നിത്തല

Increase Font Size Decrease Font Size Print Page
f

ഹരിപ്പാട്: അന്തസ്സില്ലാത്ത ഭരണകൂടമാണ് ഇന്ന് കേരളത്തിലുള്ളതെന്ന് രമേശ് ചെന്നിത്തല എം.എൽ.എ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ പൊലീസ് ഭരണത്തിൽ അധോലോകമുണ്ടെന്ന് പറയുമ്പോൾ മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു.

. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും എ.ഡി.ജി.പിയും ചേർന്ന് കേരളത്തിൽ എല്ലാത്തരം വൃത്തികേടുകൾക്കും നേതൃത്വം നൽകുന്നുവെന്ന് ഒരു ഭരണകക്ഷി എം.എൽ.എ പറയേണ്ടി വരുന്ന സാഹചര്യം എത്ര മാത്രം അപമാനകരമാണ്. നാണമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വയ്ക്കണം. ഈ സ്ഥാനത്തിരിക്കാൻ യോഗ്യനാണോ അദ്ദേഹം. മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ഫോണുകൾ വരെ ടാപ്പ് ചെയ്യുന്നു എന്നാണ് വെളിപ്പെടുത്തൽ. അധോലോകത്തിന്റെ പിടിയിലായിരിക്കുന്നു കേരളത്തിലെ പൊലീസ്. എ.ഡി.ജി.പി യും പൊളിറ്റിക്കൽ സെക്രട്ടറിയും ചേർന്ന് സ്വർണക്കടത്ത് കച്ചവടം വരെ നടത്തുന്നുവെന്നാണ്.അൻവർ പറയുന്നത്. കേരള പൊലീസിന് ഇതു പോലൊരു അപചയമുണ്ടായ കാലമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.