പാലക്കാട്: 11 വയസുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ വൃദ്ധന് അഞ്ചുവർഷം തടവും 20,000 രൂപ പിഴയും ശിക്ഷ. കൊഴിഞ്ഞാമ്പാറ കോഴിപ്പാറ വെള്ളച്ചിക്കുളം സുകുമാരനെ(61) ആണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി ടി.സഞ്ജു ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം മൂന്നുമാസം അധിക തടവ് അനുഭവിക്കണം. പിഴ തുക ഇരയ്ക്കു നൽകാനും വിധിച്ചു. കൊഴിഞ്ഞാമ്പാറ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ എസ്.ഐമാരായിരുന്ന എം.ഹംസ, എം.മഹേഷ് കുമാർ, എസ്.അൻഷാദ് എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. എസ്.സി.പി.ഒ സുരേഷ് അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ടി.ശോഭന, സി.രമിക എന്നിവർ ഹാജരായി. എസ്.സി.പി.ഒ നൗഷാദ്, ലൈസൻ ഓഫീസർ എ.എസ്.ഐ സതി എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |