SignIn
Kerala Kaumudi Online
Tuesday, 10 December 2019 8.01 AM IST

പ്രകൃതിയുടെ മുന്നറിയിപ്പ് അവഗണിക്കരുത്

landslide

ഉ​രു​ൾ​പൊ​ട്ട​ലി​ൽ​ ​സ്വ​ന്തം​ ​കൂ​ര​ക​ളോ​ടൊ​പ്പം​ ​മ​ണ്ണി​ന​ടി​യി​ലാ​യ​ ​ഹ​തഭാ​ഗ്യ​ർ​ക്കു​ ​വേ​ണ്ടി​യു​ള്ള​ ​ തെര​ച്ചി​ൽ​ ​നൂ​റു​മ​ണി​ക്കൂ​റി​നു​ ​ശേ​ഷം​ ​തു​ട​ര​വെ,​ ​എ​ട്ടു​വ​ർ​ഷം​ ​മു​ൻ​പ് ​മാ​ധ​വ് ​ഗാ​ഡ്‌​ഗി​ൽ​ ​സ​മ​ർ​പ്പി​ച്ച​ ​പ​ഠ​ന​ ​റി​പ്പോ​ർ​ട്ട് ​ഭ​ര​ണ​ ​സി​രാ​കേ​ന്ദ്ര​ത്തി​ലെ​ ​ഏ​തോ​ ​അ​ല​മാ​ര​യി​ലി​രു​ന്ന് ​സ​ർ​ക്കാ​രു​ക​ളു​ടെ​ ​അ​നാ​സ്ഥ​യ്‌ക്കെ​തി​രെ​ ​പ​ല്ലി​റു​മ്മു​ന്ന​തു​ ​വ്യ​ക്ത​മാ​യി​ ​ഇ​പ്പോ​ൾ​ ​കാ​ണാ​നാ​വും.​ ​കേ​ര​ള​ത്തി​ലെ​ ​ഭൂ​ഭാ​ഗ​ങ്ങ​ളി​ൽ​ ​മു​പ്പ​തു​ ​ശ​ത​മാ​ന​വും​ ​അ​തീ​വ​ ​പ​രി​സ്ഥി​തി​ലോ​ല​ ​പ്ര​ദേ​ശ​ത്താ​യ​തി​നാ​ൽ​ ​പ​ശ്ചി​മ​ഘ​ട്ട​ ​സം​ര​ക്ഷ​ണ​ത്തി​ൽ​ ​ഒ​രു​വി​ധ​ ​വി​ട്ടു​വീ​ഴ്ച​യും​ ​പാ​ടി​ല്ലെ​ന്ന് ​ര​ണ്ടാ​യി​ര​ത്തി​ ​പ​തി​നൊ​ന്നി​ലേ​ ​രാ​ജ്യ​ത്തെ​ ​പ്ര​മു​ഖ​ ​പ​രി​സ്ഥി​തി​ ​ശാ​സ്ത്ര​ജ്ഞ​നാ​യ​ ​ഗാ​ഡ്ഗി​ൽ​ ​മു​ന്ന​റി​യി​പ്പു​ ​ന​ൽ​കി​യി​രു​ന്ന​താ​ണ്.​

​എ​ന്നാ​ൽ​ ​സം​ര​ക്ഷി​ക്കേ​ണ്ട​വ​ർ​ ​ത​ന്നെ​ ​രാ​ഷ്ട്രീ​യ​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​പ​ശ്ചി​മ​ഘ​ട്ട​ത്തെ​ ​അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ​ ​നി​ക്ഷി​പ്ത​ ​താ​ത്‌​പ​ര്യ​ക്കാ​ർ​ക്കാ​യി​ ​തീ​റെ​ഴു​തു​ന്ന​ ​കാ​ഴ്ച​യാ​ണ് ​ക​ണ്ട​ത്.​ ​പ​രി​സ്ഥി​തി​ലോ​ല​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​ചെ​റു​ത​രം​ ​ക്വാ​റി​ക​ൾ​ക്കു​ ​പോ​ലും​ ​അ​നു​മ​തി​ ​ന​ൽ​ക​രു​തെ​ന്നാ​ണ് ​ഗാ​ഡ്‌​ഗി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​പ​ക്ഷേ​ ​മ​ല​നി​ര​ക​ളെ​ ​കീ​റി​മു​റി​ക്കാ​ൻ​ ​പോ​ന്ന​ ​സം​വി​ധാ​ന​ങ്ങ​ളോ​ടെ​ ​അ​നേ​കം​ ​വ​മ്പ​ൻ​ ​ക്വാ​റി​ക​ൾ​ക്ക് ​അ​നു​മ​തി​ ​ല​ഭി​ച്ചു.​ ​ത​ന്റെ​ ​പ​ഠ​ന​ ​റി​പ്പോ​ർ​ട്ടി​ലെ​ ​മു​ന്ന​റി​യി​പ്പ് ​അ​വ​ഗ​ണി​ക്കു​ന്ന​തി​ന്റെ​ ​ഫ​ലം​ ​അ​ഞ്ചു​ ​വ​ർ​ഷ​ത്തി​ന​കം​ ​ത​ന്നെ​ ​അ​റി​യാ​ൻ​ ​ക​ഴി​യു​മെ​ന്ന​ ​ഗാ​ഡ്‌​ഗി​ലി​ന്റെ​ ​വാ​ക്കു​ക​ൾ​ ​പാ​ഴാ​യി​ല്ല.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​വും​ ​ഇ​പ്പോ​ഴും​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​മു​ക്കാ​ൽ​ ​ഭാ​ഗ​ത്തെ​യും​ ​വി​ഴു​ങ്ങി​യ​ ​പ്ര​ള​യ​വും​ ​ഉ​രു​ൾ​പൊ​ട്ട​ൽ​ ​പ​ര​മ്പ​ര​യും​ ​ഒ​രി​ക്ക​ൽ​ക്കൂ​ടി​ ​പ​ശ്ചി​മ​ഘ​ട്ട​ ​സം​ര​ക്ഷ​ണ​ത്തി​ൽ​ ​സം​ഭ​വി​ച്ച​ ​ആ​ത്മ​ഹ​ത്യാ​പ​ര​മാ​യ​ ​വീ​ഴ്ച​ക​ളി​ലേ​ക്കാ​ണ് ​വി​ര​ൽ​ ​ചൂ​ണ്ടു​ന്ന​ത്.


പ​രി​സ്ഥി​തി​ ​സം​ര​ക്ഷ​ണ​ത്തെ​ക്കാ​ൾ​ ​അ​ധി​കാ​ര​ത്തി​നും​ ​അ​തി​നാ​വ​ശ്യ​മാ​യ​ ​വോ​ട്ടു​ബാ​ങ്കി​നും​ ​വി​ല​ ​ക​ല്‌​പി​ക്ക​പ്പെ​ടു​മ്പോ​ൾ​ ​വി​ദ​ഗ്ദ്ധ​രു​ടെ​ ​പ​ഠ​ന​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ക്കോ​ ​മു​ന്ന​റി​യി​പ്പു​ക​ൾ​ക്കോ​ ​വ​ലി​യ​ ​വി​ല​ ​ല​ഭി​ക്ക​ണ​മെ​ന്നി​ല്ല.​ ​കേ​ര​ളം​ ​ചെ​വി​ ​കൊ​ടു​ക്കേ​ണ്ടി​യി​രു​ന്ന​ ​ഗാ​ഡ്‌​ഗി​ൽ​ ​പ​രി​സ്ഥി​തി​ ​തീ​വ്ര​വാ​ദി​യാ​ണെ​ന്നു​പോ​ലും​ ​അ​ധി​ക്ഷേ​പ​മു​യ​ർ​ന്ന​ത് ​ഓ​ർ​ക്കു​ന്നു.​ ​കു​ടി​യേ​റ്റ​ ​ക​ർ​ഷ​ക​രു​ടെ​ ​വോ​ട്ടു​ക​ൾ​ ​മു​ഖ്യ​ധാ​രാ​ ​രാ​ഷ്ട്രീ​യ​ക്കാ​ർ​ക്ക് ​എ​ന്നും​ ​ആ​വ​ശ്യ​മാ​യി​രു​ന്നു.​ ​അ​തി​നാ​ൽ​ ​സ​ർ​ക്കാ​രു​ക​ൾ​ ​ത​ന്നെ​ ​ഗാ​ഡ്‌​ഗി​ൽ​ ​റി​പ്പോ​ർ​ട്ട് ​പു​ച്‌​ഛി​ച്ചു​ ​ത​ള്ളു​ക​യും​ ​റി​പ്പോ​ർ​ട്ട് ​തി​രു​ത്തി​യെ​ഴു​താ​ൻ​ ​പു​തി​യ​ ​ആ​ളെ​ ​നി​യോ​ഗി​ക്ക​ണ​മെ​ന്ന് ​കേ​ന്ദ്ര​ത്തി​ൽ​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തു​ക​യും​ ​ചെ​യ്‌​തു.​ ​തു​ട​ർ​ന്നാ​ണ് ​ക​സ്‌​തൂ​രി​രം​ഗ​ൻ​ ​റി​പ്പോ​ർ​ട്ടു​ണ്ടാ​കു​ന്ന​ത്.​ ​ബ​ഹി​രാ​കാ​ശ​ ​ശാ​സ്ത്ര​ജ്ഞ​നാ​യ​ ​ക​സ്‌​തൂ​രി​ ​രം​ഗ​ൻ​ ​ഗാ​ഡ്‌​ഗി​ൽ​ ​റി​പ്പോ​ർ​ട്ട് ​രാ​ഷ്ട്രീ​യ​ക്കാ​രു​ടെ​ ​ഇം​ഗി​തം​ ​കൂ​ടി​ ​നോ​ക്കി​ ​തി​രു​ത്തി​യെ​ഴു​തി​യി​ട്ടു​ ​പോ​ലും​ ​അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ല്ലെ​ന്ന​താ​ണ് ​യാ​ഥാ​ർ​ത്ഥ്യം.


വ​യ​നാ​ട്,​ ​മ​ല​പ്പു​റം,​ ​ഇ​ടു​ക്കി,​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​ക​ൾ​ ​ഇ​പ്പോ​ൾ​ ​ഉ​രു​ൾ​പൊ​ട്ട​ലു​ക​ളി​ൽ​ ​വി​റ​ങ്ങ​ലി​ച്ചു​ ​നി​ൽ​ക്ക​വേ​ ​ഗാ​ഡ്‌​ഗി​ലി​ന്റെ​ ​വി​ല​പ്പെ​ട്ട​ ​വാ​ക്കു​ക​ൾ​ക്ക് ​പ്ര​സ​ക്തി​ ​ഏ​റു​ക​യാ​ണ്.​ ​പ​ശ്ചി​മ​ഘ​ട്ട​ത്തി​ലു​ട​നീ​ളം​ ​ന​ട​ക്കു​ന്ന​ ​ഖ​ന​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഇ​നി​യെ​ങ്കി​ലും​ ​നി​റു​ത്തി​വ​യ്‌​ക്കാ​ൻ​ ​ന​ട​പ​ടി​ ​എ​ടു​ത്തി​ല്ലെ​ങ്കി​ൽ​ ​തു​ട​ർ​ന്നും​ ​ഓ​രോ​ ​മ​ഴ​ക്കാ​ല​ത്തും​ ​സം​സ്ഥാ​നം​ ​കൂ​ടു​ത​ൽ​ ​വ​ലി​യ​ ​ദു​ര​ന്ത​ങ്ങ​ളാ​കും​ ​കാ​ണേ​ണ്ടി​വ​രി​ക.​ ​ഖ​ന​നം​ ​നി​റു​ത്താ​ൻ​ ​ഇ​തി​നി​ടെ​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​റ​ക്കി​യ​താ​യി​ ​വാ​ർ​ത്ത​ ​വ​ന്നി​ട്ടു​ണ്ട്.​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​ക​ളു​ടെ​ ​പ​ഠ​ന​ത്തി​നു​ശേ​ഷ​മേ​ ​ഇ​നി​ ​അ​വ​യു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​അ​നു​വ​ദി​ക്കാ​വൂ.​ ​പ​രി​സ്ഥി​തി​ലോ​ല​ ​പ്ര​ദേ​ശ​ങ്ങ​ളാ​യി​ ​ഗാ​ഡ്‌​ഗി​ൽ​ ​റി​പ്പോ​ർ​ട്ട് ​അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​നി​ർ​മ്മാ​ണ​ങ്ങ​ൾ​ക്ക് ​മാ​ത്ര​മ​ല്ല​ ​എ​ല്ലാ​ത്ത​രം​ ​ഭൂ​വി​നി​യോ​ഗ​ത്തി​ലും​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ആ​വ​ശ്യ​മാ​യി​ ​വ​ന്നി​രി​ക്കു​ക​യാ​ണ്.​ ​പ​രി​സ്ഥി​തി​ ​-​ ​ഭൗ​മ​ ​ശാ​സ്ത്ര​ജ്ഞ​രു​ടെ​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്ക് ​ചെ​വി​കൊ​ടു​ക്കു​ക​ ​ത​ന്നെ​ ​വേ​ണം.​ ​രാ​ഷ്ട്രീ​യ​ ​താ​ത്‌​പ​ര്യ​ങ്ങ​ള​ല്ല,​ ​സം​സ്ഥാ​ന​ത്തി​ന്റെ​യും​ ​ജ​ന​ങ്ങ​ളു​ടെ​യും​ ​താ​ത്‌​പ​ര്യ​ങ്ങ​ളാ​ണ് ​പ​രി​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​ത്.​ ​ഗാ​ഡ്‌​ഗി​ൽ​ ​ത​ന്റെ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​ ​പ​രി​സ്ഥി​തി​ലോ​ല​ ​മേ​ഖ​ല​ക​ളി​ലാ​ണ് ​ഇ​ക്കു​റി​ ​ഉ​ണ്ടാ​യ​ ​ഉ​രു​ൾ​പൊ​ട്ട​ലു​ക​ളി​ല​ധി​ക​വും.​ ​പ​രി​സ്ഥി​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​എ​ല്ലാ​ക്കാ​ല​ത്തും​ ​അ​ട്ടി​മ​റി​ക്കു​ന്ന​തി​നു​ ​പി​ന്നി​ൽ​ ​സ്വാ​ർ​ത്ഥ​മ​തി​ക​ളാ​യ​ ​വ​മ്പ​ൻ​ ​മാ​ഫി​യാ​ ​സം​ഘ​ങ്ങ​ളു​ണ്ടാ​കും.​ ​അ​തി​സ​മ്പ​ന്ന​രു​ടെ​ ​അ​ട​ക്കാ​നാ​വാ​ത്ത​ ​ആ​ർ​ത്തി​യാ​ണ് ​ഏ​തു​ത​രം​ ​പ്ര​കൃ​തി​ ​ന​ശീ​ക​ര​ണ​ത്തി​ന്റെ​യും​ ​പി​ന്നി​ലു​ള്ള​ത്.​ ​ക​ട​ലി​ൽ​ ​മ​ഴ​ ​പെ​യ്യു​ന്ന​ത് ​മ​ര​ങ്ങ​ളു​ണ്ടാ​യി​ട്ടാ​ണോ​ ​എ​ന്ന് ​മ​ര​ക്ക​ച്ച​വ​ട​ത്തി​ൽ​ ​താ​ത്‌​പ​ര്യ​മു​ണ്ടാ​യി​രു​ന്ന​ ​ബ​ഹു​മാ​ന്യ​നാ​യ​ ​മെ​മ്പ​ർ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​ണ്ടെ​ന്നോ​ ​ചോ​ദ്യ​മു​യ​ർ​ത്തി​യി​രു​ന്നു.​ ​വ​ന​ത്തി​ൽ​ ​നി​ന്നു​ ​ക​ള്ള​ത്ത​ടി​ ​വെ​ട്ട​ൽ​ ​വ്യ​വ​സാ​യ​മാ​യി​ ​കൊ​ണ്ടു​ന​ട​ന്ന​ ​കാ​ല​മാ​യി​രു​ന്നു​ ​അ​ത്.


വ​ന​ന​ശീ​ക​ര​ണം​ ​സം​സ്ഥാ​ന​ത്തി​ന് ​എ​ത്ര​യ​ധി​കം​ ​വി​പ​ത്തു​ണ്ടാ​ക്കി​യെ​ന്ന് ​ഇ​പ്പോ​ൾ​ ​എ​ല്ലാ​വ​ർ​ക്കു​മ​റി​യാം.​ ​മ​ണ്ണൊ​ലി​പ്പ് ​ഫ​ല​പ്ര​ദ​മാ​യി​ ​ത​ട​യാ​നും​ ​ഉ​രു​ൾ​പൊ​ട്ട​ലു​ക​ളെ​ ​പ്ര​തി​രോ​ധി​ക്കാ​നും​ ​സ്വാ​ഭാ​വി​ക​ ​വ​ന​ങ്ങ​ൾ​ ​വ​ഹി​ക്കു​ന്ന​ ​പ​ങ്ക് ​വ​ള​രെ​ ​വ​ലു​താ​ണ്.​ ​വ​ന​വ​ത്‌​ക​ര​ണം​ ​പ്ര​കൃ​തി​ ​സം​ര​ക്ഷ​ണ​ത്തി​ന്റെ​ ​ഏ​റ്റ​വും​ ​ശ​ക്ത​മാ​യ​ ​വ​ഴി​യാ​യി​ ​മാ​റ​ണം.​ ​സ​ർ​ക്കാ​ർ​ ​അ​തി​നു​ ​പ്രോ​ത്സാ​ഹ​ന​വും​ ​പ​ര​മാ​വ​ധി​ ​സ​ഹാ​യ​വും​ ​ന​ൽ​ക​ണം.​ ​വ​ർ​ഷ​ത്തി​ൽ​ ​ജൂ​ൺ​ ​മാ​സ​ത്തി​ൽ​ ​ഒ​രു​ ​ദി​വ​സ​ത്തെ​ ​ആ​ചാ​രം​ ​മാ​ത്ര​മാ​യ​ല്ല​ ​അ​തി​നെ​ ​കാ​ണേ​ണ്ട​ത്.​ ​നാ​ടും​ ​ന​ഗ​ര​ങ്ങ​ളും​ ​ഒ​രു​പോ​ല​ ​ഈ​ ​പ​രി​പാ​ടി​യു​ടെ​ ​ഭാ​ഗ​മാ​ക​ണം.​ ​പു​ഴ​ക​ളു​ടെ​ ​ഒ​ഴു​ക്ക് ​ത​ട​യാ​ൻ​ ​അ​നു​വ​ദി​ക്ക​രു​ത്.​ ​പു​ഴ​ക​ളും​ ​ജ​ല​സ്രോ​ത​സു​ക​ളും​ ​മാ​ലി​ന്യം​ ​ത​ള്ളാ​നു​ള്ള​ ​ഇ​ട​ങ്ങ​ളാ​കാ​ൻ​ ​ഒ​രു​ ​കാ​ര​ണ​വ​ശാ​ലും​ ​അ​നു​വ​ദി​ക്ക​രു​ത്.​ ​ജ​ല​സ്രോ​ത​സു​ക​ളു​ടെ​ ​സം​ര​ക്ഷ​ണം​ ​ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള​ ​നി​യ​മ​ങ്ങ​ൾ​ ​ക​ർ​ക്ക​ശ​മാ​യി​ ​ന​ട​പ്പാ​ക്ക​ണം.​ ​പ്ര​ള​യാ​ന​ന്ത​ര​ ​പു​ന​ർ​നി​ർ​മ്മാ​ണം​ ​ഭീ​മാ​കാ​ര​മാ​യ​ ​ബാ​ദ്ധ്യ​ത​യാ​യി​ ​സ​ർ​ക്കാ​രി​നു​ ​മു​മ്പി​ലു​ണ്ട്.​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​പാ​ഠ​മാ​ക്കി​ ​തെ​റ്റു​ക​ൾ​ ​തി​രു​ത്താ​നു​ള്ള​ ​വി​വേ​ക​മാ​ണ് ​ഭ​ര​ണ​കൂ​ട​ത്തി​ൽ​ ​നി​ന്നു​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ ​അ​ലം​ഭാ​വ​ത്തി​നു​ള്ള​ ​പ്ര​കൃ​തി​യു​ടെ​ ​ശി​ക്ഷ​ ​എ​ത്ര​മാ​ത്രം​ ​ക​ഠോ​ര​മാ​കു​മെ​ന്ന് ​തെ​ളി​ഞ്ഞു​ക​ഴി​ഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEAVY RAIN, LANDSLIDE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.