SignIn
Kerala Kaumudi Online
Sunday, 15 September 2019 11.44 PM IST

നിയമസഭാ ഉപതിരഞ്ഞെടുപ്പ് നവംബറിൽ ?​ ; വിജ്ഞാപനം ഉടനെന്ന് സൂചന

byelection

തിരുവനന്തപുരം∙ സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബറിൽ നടക്കാൻ സാദ്ധ്യത. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുമെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിൽ നിന്നു ലഭിക്കുന്ന വിവരമെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, പാലാ, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

നവംബറിൽ ഡൽഹി,​ ഹരിയാന,​ മഹാരാഷ്ട്ര. ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഇവയ്ക്കൊപ്പം സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടത്താനാണ് ഇലക്ഷൻ കമ്മിഷന്റെ പദ്ധതി. ചിലപ്പോൾ ഇത് ഒക്ടോബർ അവസാനം നടക്കാനും സാദ്ധ്യതയുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച എം.എൽ.എമാരുടെ മണ്ഡലങ്ങളായ വട്ടിയൂർക്കാവ് ( കെ.മുരളീധരൻ)​,​ കോന്നി (അടൂർ പ്രകാശ്)​,​ എറണാകുളം (ഹൈബി ഈഡൻ)​,​ അരൂർ (ആരിഫ്)​, എന്നിവിടങ്ങളിലും കെ.എം.മാണിയും പി.ബി. അബ്ദുൾ റസാഖിന്റെയും നിര്യാണത്തെതുടർന്ന് യഥാക്രമം പാലായിലും മഞ്ചേശ്വരത്തുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ വട്ടിയൂർക്കാവ്,​ കോന്നി,​ എറണാകുളം മണ്ഡലങ്ങൾ കോൺഗ്രസിന്റെയും അരൂർ സി.പി.എമ്മിന്റെയും പാലാ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെയും സിറ്റിംഗ് സീറ്റാണ്. മഞ്ചേശ്വരം മുസ്‌ലിം ലീഗിന്റെ സീറ്റും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA BYELECTION, ELECTION COMMISSION
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.