SignIn
Kerala Kaumudi Online
Tuesday, 10 December 2019 8.03 AM IST

പി ചിദംബരം സി ബി ഐ കസ്റ്റഡിയില്‍

news

1. ഐ എന്‍ എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ പി ചിദംബരം സി ബി ഐ കസ്റ്റഡിയില്‍. അടുത്ത നാല് ദിവസത്തേക്കാണ് ചിദംബരത്തെ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവ് ഇട്ടിരിക്കുന്നത്., മണിക്കൂറുകള്‍ നീണ്ട വാദത്തിനു ഒടുവില്‍ ആണ് കോടതി തീരുമാനം. സി ബി ഐ ക്കെതിരെ ചിദംബരം നല്‍കിയ ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കും. ചിദംബരത്തിന്റെ ജാമ്യ ഹര്‍ജിയില്‍ ഒന്നര മണിക്കൂര്‍ കോടതിയില്‍ വാദം നടന്നത്. ചിദംബരത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബിലും സി.ബി.ഐയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ആണ് ഹാജരായത്. ഒന്നര മണിക്കൂര്‍ നീണ്ട വാദത്തില്‍, ചിദംബരത്തിന് എതിരെ, സി.ബി.ഐ ഉന്നയിച്ചത്, രൂക്ഷ വിമര്‍ശനങ്ങള്‍. ചിദംബരം, അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും, കേന്ദ്രമന്ത്രി ആയിരിക്കെ പദവി ദുരുപയോഗം ചെയ്തു, എന്നും തുഷാര്‍ മേത്ത
2. ഇന്ദ്രാണി മുഖര്‍ജി പണം നല്‍കിയതിന് ,തെളിവുണ്ട്. ഗൂഢാലോചന തെളിയിക്കേണ്ടതുണ്ട്. കേസ് ഡയറി കോടതിയ്ക്ക് കൈമാറിയ സി.ബി.ഐ, ജാമ്യമില്ലാ വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ ആണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്, എന്നും കോടതിയെ അറിയിച്ചു. അതേസമയം, വാദത്തിനിടെ സോളിസിറ്റര്‍ ജനറലിന്റെ എതിര്‍പ്പ് മറികടന്ന്, ചിദംബരത്തിന് സംസാരിക്കാന്‍ കോടതി അനുമതി നല്‍കി . സി.ബി.ഐയുടെ എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ ഉത്തരം നല്‍കി എന്നും, വിദേശത്ത് തനിക്ക് ബാങ്ക് അക്കൗണ്ടില്ലെന്നും ചിദംബരം. എന്നാല്‍ കാര്‍ത്തി ചിദംബരത്തിന് അക്കൗണ്ട് ഉണ്ടെന്നും പി. ചിദംബരം കോടതിയെ അറിയിച്ചു
3. സി.ബി.ഐ, കോടതിയില്‍ ആവശ്യപ്പെട്ടത്, ചിദംബരത്തെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വേണം എന്ന്. അന്വേഷണവുമായി ചിദംബരം സഹകരിക്കുന്നില്ല എന്നും ,ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല എന്നും, സി.ബി.ഐ വാദം. കരട് കുറ്റപത്രം ആയെങ്കില്‍ ,പിന്നെന്തിന് കസ്റ്റഡി ,എന്നായിരുന്നു ചിദംബരത്തിന് വേണ്ടി കബില്‍ സിബലിന്റെ ചോദ്യം. ഇന്ദ്രാണി മുഖര്‍ജിയെ അറിയില്ലെന്നും അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും, ആയിരുന്നു മണിക്കൂറുകള്‍ നീണ്ട സി.ബി.ഐ ചോദ്യം ചെയ്യലില്‍ പി. ചിദംബരം പറഞ്ഞത്. കേസ് രാഷ്ട്രീയ പ്രേരിതമാണ് . മന്ത്രി എന്ന നിലയില്‍ അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും, അദ്ദേഹം വ്യക്തമാക്കി.
4. ഖനന നിയന്ത്രണം നീക്കിയതില്‍ വിമര്‍ശനവുമായി വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. കുന്നിന്‍ മണ്ടയിലെ വികസനം നവകേരള നിര്‍മ്മാണത്തിന് വിരുദ്ധമാണ്. ഇത്തരത്തില്‍ അനുമതി നല്‍കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്തണം. ഭൂമാഫിയയുടെ പണക്കൊഴുപ്പിന് വിട്ടുനില്‍ക്കേണ്ടവര്‍ അല്ല പാവങ്ങള്‍ എന്നും വി.എസ് അഭിപ്രായപ്പെട്ടു. പ്രതികരണം, ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് സംസ്ഥാനത്ത് പാറഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതിന് പിന്നാലെ.
5. നിലവില്‍ ഉരുള്‍പൊട്ടല്‍ മുന്‍കരുതലുകള്‍ ഇല്ലെന്നായിരുന്നു ബന്ധപ്പെട്ടവരുടെ വിശദീകരണം. പ്രാദേശികമായി കളക്ടര്‍മാര്‍ നിരോധനം ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ നിരോധനം തുടരും എന്നും അറിയിപ്പ് ഉണ്ടായിരുന്നു. ശാസ്ത്രീയമായ ഒരു പഠനവും നടത്താതെ ആണ് നിരോധനം കഴിഞ്ഞ ദിവസം പിന്‍വലിച്ചത്. പാരിസ്ഥിതിക അനുമതി ഉള്ള ക്വാറികള്‍ക്ക് തടയിട്ടാല്‍ ഉടമകള്‍ കോടതിയിലേക്ക് നീങ്ങുമെന്ന വാദമാണ് വ്യവസായവകുപ്പും മൈനിംഗ് ആന്റ് ജിയോളജി വകുപ്പും പറയുന്നത്.
6. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ, വിജിലന്‍സ് ചോദ്യം ചെയ്തു. വിജിലന്‍സ് ഓഫീസില്‍, വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്. വിവരങ്ങള്‍ എല്ലാം സത്യസന്ധമായി വിജിലന്‍സിന് കൈമാറി, എന്ന് ഇബ്രാഹിം കുഞ്ഞ്. വീഴ്ചയ്ക്ക് കാരണക്കാര്‍ ആയവര്‍ക്ക് എതിരെ ,നടപടി വേണം എന്നും അന്വേഷണത്തോട് സഹകരിക്കും എന്നും, ഇബ്രാഹിം കുഞ്ഞ്
7. നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് മന്ത്രിയെന്ന നിലയില്‍, ഇബ്രാഹിം കുഞ്ഞിന് അറിവുണ്ടോ എന്ന് പരിശോധിക്കുക ആയിരുന്നു, വിജിലന്‍സിന്റെ ലക്ഷ്യം. കൊച്ചിയിലെ വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ചു വരുത്തി ആയിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂര്‍ നീണ്ടു. പാലം പണിയുന്ന സമയത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്നു ഇബ്രാഹം കുഞ്ഞ്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥരേയും, നിര്‍മ്മാണ കമ്പനി അധികൃതരേയും അന്വേഷണ സംഘം നേരത്തെ പലതവണ ചോദ്യം ചെയ്തിരുന്നു
8. പി.എസ്.സി പരീക്ഷക്രമക്കേടില്‍ ഇടപെട്ട് ഹൈക്കോടതി. പി.എസ്.സി പരിക്ഷാ ഹാളില്‍ എങ്ങനെ മൊബൈല്‍ ഫോണ്‍ ലഭ്യമായെന്ന് ഹൈകോടതി. സ്വാധീനം ഉള്ളവര്‍ക്ക് ചോദ്യപേപ്പറും ഉയര്‍ന്ന മാര്‍ക്കും ലഭിക്കുന്ന സ്ഥിതിയാണ്. പി.എസ്.സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇങ്ങനെ ആണോ പരീക്ഷ നടത്തേണ്ടത് എന്നും ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യപേക്ഷ, പരിഗണനയില്‍ ആയതിനാല്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ല. മുന്‍കൂര്‍ ജാമ്യപേക്ഷ നിലനില്‍ക്കുമ്പോള്‍, മുന്‍ കേന്ദ്രമന്ത്രിയെ അറസ്റ്റ് ചെയ്ത നാടാണ് ഇത്. കൊടിയുടെ നിറമോ രാഷ്ട്രീയ സ്വാധിനമോ നോക്കിയല്ല, ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത് എന്നും കോടതി നിര്‍ദേശിച്ചു.
9. കേരള ഷിപ്പിംഗ് കോര്‍പ്പറേഷന്റെ ക്രൂസ് ഷിപ്പിലായ നെഫര്‍ഡിറ്റിയില്‍ ഉല്ലാസ യാത്രയ്ക്കുള്ള അവസരം ഒരുക്കുകയാണ് സ്‌പെഷ്യല്‍ കെയര്‍ ഹോളിഡേയ്സ്. സ്‌പെഷ്യല്‍ കെയര്‍ ഹോളിഡേയ്സിന്റെ ആദ്യ ക്രൂസ് ട്രിപ്പിന്റെ ഉദ്ഘാടനം ആഗസ്റ്റ് 24 ന് ആണ് ഹൈബി ഈഡന്‍ എം.പി നിര്‍വഹിക്കും. കേരള ഷിപ്പിംഗ് കോര്‍പ്പറേഷന്റെ കോമേഴ്സ്യല്‍ മാനേജര്‍ സിറില്‍ എബ്രഹാം, സ്‌പെഷ്യല്‍ കെയര്‍ ഹോളിഡേയ്സ് ഫൗണ്ടേഷന്‍ ആന്റ് പ്രമോട്ടര്‍ സൈമണ്‍ ജോര്‍ജ്, മാര്‍ക്കറ്റിംഗ് മാനേജര്‍ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആണ് ഇക്കാര്യം അറിയിച്ചത്. വെഡ്ഡിംഗ് പാര്‍ട്ടി, ബെര്‍ത്ത് ഡേ പാര്‍ട്ടി, സെമിനാറുകള്‍, സാഹസിക യാത്രകള്‍ എന്നിങ്ങനെ വിവിധ ക്രൂസ് യാത്രാ പാക്കേജുകള്‍ ലഭ്യമാണ്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA NEWS, INDIA NEWS, HEADLINES, KAUMUDY HEADLINES, P CHIDAMBARAM, CBI CUSTODY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.