SignIn
Kerala Kaumudi Online
Saturday, 16 November 2019 4.15 AM IST

14 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നു, കണ്ണുകൾ ചൂഴ്ന്നെടുത്തു, ചോര മരവിപ്പിക്കുന്ന സംഭവം നടന്നത് ഉത്തർപ്രദേശിൽ

girl-dead

ഝാൻസി: 14 വയസ് മാത്രമുള്ള പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം കണ്ണുകൾ ചൂഴ്ന്നെടുത്തു. ഉത്തർ പ്രദേശിലെ ഝാൻസിയിലെ ജലാവുണിൽ ഞായറാഴ്ച രാവിലെയാണ് വികൃതമാക്കപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന്റെ സൂചനകൾ ഉണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അയൽക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇയാൾക്കുമേൽ ചുമത്തിയിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നശേഷം മാത്രമേ കൂടുതൽ നിഗമനങ്ങളിൽ എത്താൻ ഉത്തർ പ്രദേശ് പൊലീസിന് കഴിയൂ. ദളിത് വിഭാഗത്തിൽ പെട്ടയാളാണ് കൊല്ലപ്പെട്ട പെൺകുട്ടി.

ജലാവുൺ ജില്ലയിലെ അറ്റ എന്ന സ്ഥലത്താണ് മാതാപിതാക്കളോടൊപ്പം പെൺകുട്ടി താമസിച്ച് പോന്നിരുന്നത്. ശനിയാഴ്ച പുറത്ത് ജോലി ആവശ്യത്തിനായി പോയ പെൺകുട്ടി പിന്നീട് തിരിച്ച് വന്നില്ല. തുടർന്ന് മകളെ കാണാനില്ലെന്ന് കാണിച്ച് കുട്ടിയുടെ അച്ഛനും അമ്മയും പൊലീസിൽ പരാതി നൽകുകയായിരുന്നു. കണ്ണ് ചൂഴ്ന്നെടുത്തതിനൊപ്പം, മൃതദേഹത്തിന്റെ വസ്ത്രങ്ങളും വലിച്ചുകീറിയതായി പൊലീസ് കണ്ടെത്തി. ഇത് ക്രൂരമായ ലൈംഗിക പീഡനത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. പെൺകുട്ടിയുടെ അയൽക്കാരനെതിരെ നേരത്തെ തന്നെ ഒരു പീഡനക്കുറ്റം നിലവിലുള്ളതായി പൊലീസ് പറയുന്നുണ്ട്. കൂടാതെ, ഇയാൾ തന്റെ ബന്ധുവായ ഒരു പെൺകുട്ടിയെയും ലൈംഗികമായി ഉപദ്രവിച്ചിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, UTTAR PRADESH, YOGI ADITYANATH, INDIA, RAPE CASE, JHANSI, EYES GOUGED OUT, MURDER
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.