ബാഴ്സലോണ സ്പാനിഷ് കിംഗ്സ് കപ്പ് ഫൈനലിൽ
ഫൈനലിൽ നേരിടേണ്ടത് റയൽ മാഡ്രിഡിനെ
മാഡ്രിഡ് : രണ്ടാം പാദ സെമിയിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച ബാഴ്സലോണ സ്പാനിഷ് കിംഗ്സ് കപ്പ് ( കോപ്പ ഡെൽ റേ) ഫൈനലിൽ. 27-ാം മിനിട്ടിൽ ഫെറാൻ ടോറസ് നേടിയ ഗോളിനായിരുന്നു ബാഴ്സയുടെ ജയം.ആദ്യ പാദത്തിൽ ബാഴ്സയുടെ തട്ടകത്തിൽ ചെന്ന് 4-4ന് സമനില പിടിച്ചിരുന്ന അത്‌ലറ്റിക്കോയെ 5-4 എന്ന ആകെ ഗോൾ മാർജിനിലാണ് ബാഴ്സ മറികടന്നത്. ഇതോടെ കിംഗ്സ് കപ്പിന്റെ ഫൈനലിൽ ചിരവൈരികളായ ബാഴ്സലോണയും റയൽമാഡ്രിഡും തമ്മിലുള്ള എൽ ക്ളാസിക്കോ പോരാട്ടത്തിന് കളമൊരുങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |