SignIn
Kerala Kaumudi Online
Wednesday, 18 September 2019 7.03 PM IST

വാട്‌സ് ആപ്പിൽ മുത്തലാഖ്: യുവാവിനെതിരെ കേസ്

muthalaq-

കാസർകോട്: വാട്‌സ് ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയിൽ യുവാവിനെതിരെ കാസർകോട് ടൗൺ പൊലീസ് കേ

സെടുത്തു. പുളിക്കൂർ സ്വദേശിയായ യുവതിയുടെ പരാതിയിൽ എരിയാലിലെ അഷ്‌റഫിനെതിരെയാണ് കേസ്. സെക്‌ഷൻ (4) റെഡ് വിത്ത് (3) ഒഫ് പ്രൊട്ടക്‌ഷൻ ഒഫ് മുസ്ലിം വുമൺ മാര്യേജ് ആക്ട് പ്രകാരം കഴിഞ്ഞ ദിവസമാണ് കേസ് രജിസ്റ്റർ ചെയ്തത്.

2007 ജൂലായ് 15നാണ് ഇരുവരും വിവാഹിതരായത്. 20 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും അഷ്‌റഫ് സ്ത്രീധനമായി കൈപ്പറ്റിയിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതിനിടെ ഇക്കഴിഞ്ഞ മാർച്ച് 23ന് ഭാര്യ നൽകിയ പരാതിയിൽ അഷ്‌റഫിനെതിരെ ഒരു കേസ് കാസർകോട് സി.ജെ.എം കോടതിയിൽ നിലവിലുണ്ട്. ഇപ്പോൾ ഗൾഫിലുള്ള അഷ്‌റഫ് മുത്തലാഖ് ചൊല്ലിയതായി അറിയിച്ച് ഭാര്യാസഹോദരന്റെ വാട്‌സ് ആപ്പിലേക്ക് ശബ്ദസന്ദേശം അയച്ച് വിവാഹബന്ധം വേർപെടുത്തിയെന്നാണ് പരാതി. നേരത്തേ കോഴിക്കോട്ട് താമരശ്ശേരിയിൽ കേരളത്തിലെ ആദ്യത്തെ മുത്തലാഖ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MUTHALAQ
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.