മേരിലാൻഡ്: യു.എസിൽ നടന്ന ഈ വർഷത്തെ സ്‌ക്രിപ്‌സ് നാഷണൽ സ്‌പെല്ലിംഗ് ബീ മത്സരത്തിൽ ചാമ്പ്യനായി ഇന്ത്യൻ വംശജൻ ഫൈസാൻ സാക്കി (13). ഏഴാം ഗ്രേഡ് വിദ്യാർത്ഥിയായ സാക്കി ടെക്സസ് സ്വദേശിയാണ്. ഹൈദരാബാദിൽ വേരുകളുള്ള സാക്കി അൻവർ, അർഷിയ ക്വദ്രി എന്നിവരുടെ മകനാണ്. 50,000 ഡോളറാണ് സമ്മാനം. വിധികർത്താക്കൾ നൽകിയ വാക്കുകളുടെ സ്‌പെല്ലിംഗ് ശരിയായി ഉച്ചരിച്ച സാക്കി 20 -ാം റൗണ്ടിലാണ് വിജയിയായത്. കഴിഞ്ഞ വർഷം സാക്കി രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. നാലാം തവണയാണ് സാക്കി സ്‌പെല്ലിംഗ് ബീ മത്സരത്തിൽ പങ്കെടുക്കുന്നത്. സർവദ്‌ന്യ കദമിനാണ് (കാലിഫോർണിയ) രണ്ടാം സ്ഥാനം. സർവ് ദരവനെ (ജോർജിയ) മൂന്നാമതെത്തി. ഫ്ലോറിഡയിൽ നിന്നുള്ള ഇന്ത്യൻ വംശജൻ ബൃഹത് സോമ ആയിരുന്നു കഴിഞ്ഞ വർഷം ജേതാവ്. 1925 മുതൽ യു.എസിൽ പ്രതിവർഷം നടക്കുന്ന സ്‌പെല്ലിംഗ് ബീ മത്സരത്തിൽ വർഷങ്ങളായി ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികളാണ് മുന്നിട്ടു നിൽക്കുന്നത്. സ്‌പെല്ലിംഗ് ബീ കിരീടം നേടുന്ന 29 -ാമത്തെ ഇന്ത്യൻ - അമേരിക്കൻ ആണ് സാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |