മുൻകൈയെടുത്ത് രാജ്ഭവൻ
കൊൽക്കത്ത: രാജ്യത്തിന്റെ ഇതര ഭാഗങ്ങൾക്കൊപ്പം സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ നിരീക്ഷണ - ചികിത്സാ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഊർജിതപ്പെടുത്തുന്നതിനും ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന ഏജൻസികൾക്ക് ഗവർണർ ഡോ സിവി ആനന്ദബോസ് നിർദേശം നൽകി.
സംസ്ഥാനത്ത് കോവിഡ് തരംഗം ഗുരുതരമാകാനിടയില്ലെന്നതാണ് ആരോഗ്യവിദഗ്ധരുടെ നിഗമനം. പരിഭ്രമിക്കേണ്ട ആവശ്യം സംസ്ഥാനത്ത് നിലവിലില്ല. എന്നാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. സർക്കാർ നിർദേശങ്ങളും ഉപദേശങ്ങളും വിവരങ്ങളും പിന്തുടരണം. രോഗലക്ഷണം കണ്ടാലുടൻ ചികിത്സാതേടാൻ മടിക്കരുത് - രാജ്ഭവൻ എക്സ് പോസ്റ്റിൽ ഗവർണർ നിർദേശിച്ചു.
കോവിഡിൻ്റെ വ്യാപനം സംബന്ധിച്ച് പരിഭ്രാന്തി പരത്തുന്നതും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് ജനങ്ങളോടും സാമൂഹിക മാധ്യമങ്ങളോടും ഗവർണർ ആനന്ദ ബോസ് അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |