കഴിഞ്ഞ വർഷമാണ് വർഷങ്ങളായി തുടർന്ന നിഴൽ യുദ്ധം അവസാനിപ്പിച്ച് ഇറാനും ഇസ്രയേലും നേരിട്ട് ഏറ്റുമുട്ടൽ തുടങ്ങിയത്. കഴിഞ്ഞ വർഷം ഏപ്രിലിലും ഒക്ടോബറിലും ഇരുകൂട്ടരും പരസ്പരം വ്യോമാക്രമണങ്ങൾ നടത്തി. എന്നാൽ ഇന്നലെയുണ്ടായതു പോലെ തീവ്രമായിരുന്നില്ല ഇസ്രയേൽ രണ്ടു തവണയും നടത്തിയത്. അന്ന് ആണവ കേന്ദ്രങ്ങളെ ഇസ്രയേൽ ഒഴിവാക്കിയിരുന്നു. ഇത്തവണ ആണവ കേന്ദ്രങ്ങളെ ഇസ്രയേൽ ലക്ഷ്യമിട്ടത് എന്തിനാണ് ? 'ഓപ്പറേഷൻ റൈസിംഗ് ലയണി"ന് കാരണമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിരത്തിയ കാരണങ്ങൾ ഇവയാണ് ;
1. ഇറാന്റെ ലക്ഷ്യം ഇസ്രയേലിനെ തകർക്കുക. അതിനായി മുന്നോട്ട് പോകുന്നു
2. ഇറാൻ ആണവ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചെന്ന് ഇന്റലിജൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ. ഇത് ഇസ്രയേലിന് ഭീഷണി. ഇറാന്റെ ആണവായുധ നിർമാണത്തിന് തടയിടണം
3. ഇറാനിലെ ആണവായുധ നിർമ്മാണം ലോകത്തിനും ഭീഷണി
4. ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം ഇസ്രയേലിന്റെ പ്രതിരോധ നടപടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |