പി.എസ്.ജിയെ വീഴ്‌ത്തി ബൊട്ടഫോഗോ, അത്‌ലറ്റിക്കോയ്‌ക്കും ജയം
അറ്റ്‌ലാൻഡ: ഇതിഹാസ താരം ലയണൽ മെസിയുടെ ട്രേഡ് മാർക്ക് ഫ്രീകിക്ക് ഗോളിൽ വീണ്ടും മയങ്ങി ഫുട്ബോൾ ലോകം.
ക്ലബ് ലോകകപ്പിൽ ഗ്രൂപ്പ് എയിൽ പോർച്ചുഗീസ് വമ്പൻമാരായ പോർട്ടോയെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മെസിയുടെ ഇന്റർ മിയാമി 2-1ന് കീഴടക്കിയ സൂപ്പർ പോരാട്ടത്തിലാണ് ഇതിഹാസത്തിന്റെ അദ്ഭുത ഗോൾ പിറന്നത്. മറ്റൊരു മത്സരത്തിൽ യൂറോപ്യൻ ചാമ്പ്യൻനമാരായ പി,എസ്.ജിയെ ബ്രസീലിയൻ ക്ലബ് ബോട്ടഫോഗോ 1-0ത്തിന് കീഴടക്കിയപ്പോൾ അത്‌ലറ്റിക്കോ മാഡ്രിഡ് 3-1ന് സിയാറ്റിൽ സൗണ്ടേഴ്‌സിനെ കീഴടക്കി.
മെസി ഗോൾ
അറ്റ്‌ലാൻഡയിലെ മേഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഇന്റർ മയാമിക്കെതിരെ 8-ാം മിനിട്ടിൽ പെനാൽറ്റി ഗോളാക്കി സാമു അഘെഹോവ പോർട്ടോയ്‌ക്ക് ലീഡ് സമ്മാനിച്ചു. പോർട്ടോയുടെ ജോവോ മരിയയെ മയാമിയുടെ നോഹ അലൻ ഫൗൾ ചെയ്‌തിനായിരുന്നു പോർട്ടോയ്‌ക്ക് പെനാൽറ്റി ലഭിച്ചത്. വാർ പരിശോധനയ്‌ക്ക് ശേഷമാണ് റഫറി പെനാൽറ്റി അനുഭവിച്ചത്. ഇടവേളയ്ക്ക് പിരിയുമ്പോൾ ഈ ഗോളിന്റെ പിൻബലത്തിൽ പോർട്ടോ മുന്നിലായിരുന്നു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ടെലാസ്‌കോ സെഗോവിയയിലൂടെ മയാമി സമനില പിടിച്ചു. 54-ാം മിനിട്ടിലായിരുന്നു മയാമിയുടെ വിജയമുറപ്പിച്ച മെസിയുടെ ഫ്രീകിക്ക് ഗോൾ. ബോക്‌സിന് തൊട്ടുവെളിയിൽ ലഭിച്ച ഫ്രീകിക്ക് മെസി തകർപ്പൻ ഇടങ്കാലൻ ഷോട്ടിലുടെ പോർട്ടോ പ്രതിരോധ മതിലിനേയും ഗോളി ക്സൗഡിയോ റാമോസിനേയും നിഷ്‌പ്രഭരാക്കി വലയ്ക്കകത്താക്കുകയായിരുന്നു. ഗ്രൂപ്പ് എയിൽ ഒന്ന് വീതം ജയവും സമനിലയുമായ മയാമി രണ്ടാമതാണ്. 2 മത്സരങ്ങളിൽ നിന്ന് 1 വീതം തോൽവിയും സമനിലയുമായ പോർട്ടോ മൂന്നാമതാണ്. 2-0ത്തിന് അൽ അഹ്‌ലിയെ കീഴടക്കിയ ബ്രസീലിയൻ ക്ലബ് പൽമീരാസണ് ഒന്നാമത്.
പി.എസ്.ജിക്ക് ഒറ്റയടി
ഗ്രൂപ്പ് ബിയിൽ ബ്രസീലിയൻ സിരി എ ചാമ്പ്യൻമാരായ ബൊട്ടഫോഗോ 36-ാം മിനിട്ടിൽ ഇഗോർ ജസ്യൂസ് നേടിയ ഗോളിലാണ് പി.എസ്.ജിയെ അട്ടിമറിച്ചത്. പൊസഷനിൽ പി.എസ്.ജി ആയിരുന്നു മുന്നിലെങ്കിലും ടാർജറ്റിലേക്കുള്ശ ഷോട്ടുകളിൽ ബൊട്ടഫോഗോയ്‌ക്കായിരുന്നു ആധിപത്യം. 2മത്സരങ്ങളും ജയിച്ച ബൊട്ടഫോഗോ ഒന്നാമതാണ് (6 പോയിന്റ്). ഒന്നുവീതം ജയവും തോൽവിയുമുള്ള പി.എസ്.ജി രണ്ടാമതും.
അത്‌ലറ്റിക്കോ അതിമനോഹരം
ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡ് 3-1ന് യു.എസ് ടീമായ സിയാറ്റിൽ സൗണ്ടേഴ്‌സിനെ വീഴ്ത്തി. പാബ്ലോ ബാരിയോസ് അത്‌ലറ്റിക്കോയ്‌ക്കായി ഇരട്ടഗോളുമായി തിളങ്ങിയ മത്സരത്തിൽ അക്സൽ വിറ്റ്‌സൽ ഒരു ഗോൾ നേടി. ആൽബർട്ട് റുസ്‌നാക്ക് സിയാറ്റിൽ സൗണ്ടേഴ്‌സിനായി ഒരു ഗോൾ നടക്കി. പോയിന്റ് ടേബിളിൽ അത്‌ലറ്റിക്കോ മൂന്നാമതും സിയാറ്റിൽ അവസാന സ്ഥാനത്തുമാണ്.
ക്ലബ് ലോകകപ്പിൽ
ബയേൺ - ബൊക്ക ജൂനിയേഴ്‌സ്
(രാവിലെ 6.30 മുതൽ)
മാമെലോഡി -ഡോർട്ട്മുണ്ട്
(രാത്രി 9.30 മുതൽ)
ഇന്റർ -ഉറാവ
(രാത്രി 12.30 മുതൽ)
ലൈവ് -ഡാസൻ. കോം ആപ്പിൽ
അണ്ടർ 1 കബഡി:
പാലക്കാട് ചാമ്പ്യൻമാർ
കോട്ടയം: ഏറ്റുമാനൂർ വേദിയായ പ്രഥമ അണ്ടർ 18 സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും വിഭാഗങ്ങളിൽ പാലക്കട് ചാമ്പ്യൻമാരായി. ആതിഥേയരായ കോട്ടയം രണ്ട് വിഭാഗങ്ങളിലും റണ്ണറപ്പായി. ആൺകുട്ടികളുടെ ഫൈനലിൽ പാലക്കാട് 34-28നാണ് കോട്ടയത്തെ വീഴ്‌ത്തിയത്. പെൺകുട്ടികളുടെ കലാശപ്പോരാട്ടത്തിൽ 31-21നായിരുന്നു പാലക്കാട് കോട്ടയത്തെ കീഴടക്കിയത്. ആൺകുട്ടികളിൽ ആലപ്പുഴയും ഇടുക്കിയും മൂന്നാം സ്ഥാനം നേടി. പെൺകുട്ടികളിൽ എറണാകുളവും തൃശൂരുമാണ് മൂന്നാം സ്ഥാനം സ്വന്തനമാക്കിയത്. ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലിജോർജ് കബഡി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്ചു. സംസ്ഥാന കബഡ അസോസിയേഷൻ പ്രസഡിന്റ് ജയകുമാർ സമ്മാനദാനം നിർവഹിച്ചു.
പ്രഥമ അണ്ടർ 18 സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും വിഭാഗങ്ങളിൽ ചാമ്പ്യൻമാരായ പാലക്കട് ടീം
കൗണ്ടി കളിക്കാൻ ഇഷാനും
മുംബയ്: റുതുരാജ് ഗെയ്‌ക്‌വാദിനും തിലക് വർമ്മയ്‌ക്കും പിന്നാലെ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ കളിക്കാനൊരുങ്ങി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനും. കൗണ്ടി ടീമായ നോട്ടിംഗ്‌ഹാംഷെയറുമായി താത്‌കാലിക കരാറിലാണ് കിഷൻ ഒപ്പുവച്ചത്. ദക്ഷിണാഫ്രിക്കൻ താരം കെയ്ൽ വെരെയെന്നെ ദേശീയ ടീമിൽ കളിക്കാനായി പോയ ഒഴിവിലാണ് കിഷൻ നോട്ടിംഗഹാമിൽ എത്തുന്നത്. ഈമാസം യോർക്ക് ഷെയറിനും സോമർസെറ്റിനും എതിരായ റെഡ്ബോൾ മത്സരങ്ങളിൽ കിഷൻ നോട്ടിംഗ്‌ഹാമിനായി കളിക്കാനിറങ്ങിയേക്കും.
സോയൽ ജോഷി ഗോകുലം കേരളയിൽ
കോഴിക്കോട്: മലയാളി ഡിഫൻഡർ സോയൽ ജോഷിയെ സ്വന്തം തട്ടകത്തിലെത്തിച്ച് ഗോകുലം കേരള എഫ് സി. റൈറ്റ് വിംഗ് ബാക്കായ 23 കാരൻ സോയൽ കഴിഞ്ഞ മൂന്നു സീസണിലായി ഐ.എസ്.എൽ ക്ലബായ ഹൈദരാബാദ് എഫ്.സിക്ക് വേണ്ടിയാണ് പന്ത് തട്ടിയത്. എറണാകുളം സ്വദേശിയാണ്.
കരിയറിന്റെ ആദ്യഘട്ടങ്ങളിൽ സോയിൽ ഡോൺ ബോസ്കോ എഫ്.എ, ഗോൾഡൻ ത്രെഡ്സ്, ബെംഗളൂരു യുണൈറ്റഡ് എന്നി ടീമുകൾക്ക് വേണ്ടിയാണ് കളിച്ചിരുന്നത്. ഹൈദരാബാദ് എഫ് .യുടെ ഐ ലീഗ് സെക്കന്റ് ഡിവിഷൻ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു സോയൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |