തിരുവനന്തപുരം: ഇന്ത്യയുടെ ശുഭാംശു ശുക്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ന് യാത്ര തിരിക്കും.
സാങ്കേതിക തകരാർ കാരണം ഏഴ് തവണ യാത്ര മാറ്റിവച്ചിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 12.01ന് പുറപ്പെടുന്ന ശുഭാംശുവും സംഘവും നാളെ വൈകിട്ട് 4.30ന് ബഹിരാകാശനിലയത്തിൽ പ്രവേശിക്കുമെന്ന് നാസ വ്യക്തമാക്കി.
ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39എയിൽ നിന്നാണ് റോക്കറ്റ് പറന്നുയരുക.സ്‌പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിച്ചശേഷം,പുതിയ സ്‌പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിലായിരിക്കും സംഘം ഭ്രമണപഥത്തിലെ ലബോറട്ടറിയിലേക്ക് യാത്ര തിരിക്കുക.
നാസയും സ്‌പേസ് എക്സുമായി ചേർന്ന സംഘടിപ്പിക്കുന്ന ആക്സിയം 4 ദൗത്യത്തിൽ നാസ-ഐ.എസ്.ആർ.ഒ സഹകരണത്തിന്റെ ഭാഗമായാണ് വ്യോമസേന ഗ്രൂപ്പ് ക്യാപ്ടനായ ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |