ടെഹ്റാൻ: യു.എസ് വ്യോമതാവളങ്ങൾ ആക്രമിക്കാൻ ഇതുവരെ ഒരു രാജ്യവും ധൈര്യം കാണിച്ചിട്ടില്ലെന്നും എന്നാൽ, ഇറാൻ അത് ചെയ്തുവെന്നും ഇന്ത്യയിലെ ഇറാൻ അംബാസഡർ ഡോ. ഇറാജ് ഇലാഹി. ഒരു ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ഒരു രാജ്യവും ചരിത്രത്തിലിതുവരെ യു.എസ് സൈനികതാവളങ്ങളെ ലക്ഷ്യംവച്ചിട്ടില്ല. യു.എസ് ഇനിയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്താൽ ഇത്തരത്തിൽ മറുപടി നൽകും . ഇറാൻ- ഇസ്രയേൽ സംഘർഷത്തിലേക്കുള്ള യു.എസ് കടന്നുവരവ് പ്രതീക്ഷിച്ചിരുന്നതാണെന്നും അതിനുള്ള തയാറെടുപ്പ് നടത്തിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് പേർ അറസ്റ്റിൽ
ഇറാനുവേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന മൂന്ന് ഇസ്രയേലികളെ പൊലീസും ഷിൻ ബെത്ത് ഏജന്റുമാരും അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകന്റെ ഭാവി വധുവിനെക്കുറിച്ചുള്ള വിവരങ്ങളടക്കം പ്രതികളിൽ ഒരാൾ ശേഖരിച്ച് ഇറാന് കൈമാറിയതായി ഹീബ്രു മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നെതന്യാഹുവിന്റെ മകന്റെ വിവാഹം ഇറാനുമായുള്ള യുദ്ധത്തെ തുടർന്ന് മാറ്റിവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |