ലഖ്‌നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന് ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസറായി സ്പോർട്സ് ക്വാട്ടയിൽ ജോലി നൽകാൻ ഉത്തർപ്രദേശ് സർക്കാർ. അന്താരാഷ്ട്ര മെഡലുകൾ നേടിയ കായിക താരങ്ങൾക്ക് ഗസറ്റഡ് റാങ്കിൽ നിയമനം നൽകുന്ന നിയമപ്രകാരമാണ് നിയമനം. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായതോടെയാണ് ഗ്രേഡ് എ ഗസറ്റഡ് റാങ്കിൽ ജോലിക്ക് അർഹനായത്.
വീട്ടിലെ സാഹചര്യങ്ങൾ കാരണം ഒമ്പതാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടിവന്നയാളാണ് റിങ്കു സിംഗ്.
ജില്ലയിലെ അഞ്ചാം ക്ലാസ് വരെയുള്ള സർക്കാർ പ്രൈമറി സ്‌കൂളുകളുടെ പ്രവർത്തനങ്ങളുടെ ചുമതലയാണ് റിങ്കുവിന് കീഴിൽ വരിക.ഒമ്പതാം ക്ലാസ് വരെ മാത്രം പഠിച്ച ഒരാൾക്ക് ഈ പദവിയിൽ സർക്കാർ ജോലി നൽകാമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. കാരണം, റിങ്കുവിന് നൽകിയ തസ്തികയ്ക്കു വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്.
70,000- 90,000 രൂപയാണ് റിങ്കുവിന്റെ ശമ്പള സ്‌കെയിൽ . സർക്കാർ വസതി ഉൾപ്പെടെയുള്ള സൗകര്യങ്ങളും ലഭിക്കും. എം.പിയായ പ്രിയാ സരോജും റിങ്കു സിംഗും തമ്മിലുള്ള വിവാഹം നടക്കാനിരിക്കെയാണ് താരത്തിന് സർക്കാർ ജോലി ലഭിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |