തിരുവനന്തപുരം: 1105 സഹകാരികൾക്ക് സഹകരണ സാന്ത്വനം സഹായം അനുവദിച്ച് മന്ത്രി വി.എൻ.വാസവൻ. സഹകരണ സംഘങ്ങളിൽ ഭരണസമിതി അംഗങ്ങളായി മേഖലയുടെ വളർച്ചയ്ക്കായി പ്രവർത്തിക്കുകയും നിലവിൽ രോഗം മൂലവും പ്രായാധിക്യം മൂലവും അവശത അനുഭവിക്കുന്ന സഹകാരികൾക്ക് നൽകുന്ന സഹായമാണിത്. ഇത്തവണ 1100 അപേക്ഷകർക്കായി 2,42,70,000/രൂപയും സഹകാരി സാന്ത്വനം പദ്ധതിയിൽ അഞ്ച് അപേക്ഷകർക്കായി 2,25,000/ രൂപയും ഉൾപ്പെടെ 2.44കോടിരൂപയാണ് അനുവദിച്ചത്. സർക്കാർ വന്നതിന് ശേഷംനാല് ഘട്ടങ്ങളായി 431 അപേക്ഷകൾ ലഭിക്കുകയും 1,15,25,000/ രൂപ സഹായധനമായി നേരത്തെ വിതരണം ചെയ്യുകയും ചെയ്തിരുന്നു. പരമാവധി അൻപതിനായിരം രൂപ വരെയാണ് പദ്ധതി ഒരു വ്യക്തിക്ക് സഹായമായി നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |