ന്യൂഡൽഹി: മുൻവർഷങ്ങളെ അപേക്ഷിച്ച് രാജ്യത്ത് വിമാനങ്ങളുടെ സാങ്കേതിക തകരാറുകൾ കുറഞ്ഞതായി കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മൊഹോൾ. 2024ൽ മുൻവർഷത്തെക്കാളും 6 ശതമാനം കുറവുണ്ടായതായി രാജ്യസഭയിൽ മുസ്ലിം ലീഗ് എം.പി അഡ്വ. ഹാരിസ് ബീരാന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. 2023ൽ 448 സാങ്കേതിക തകരാറുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2024ൽ 421 ആയി കുറഞ്ഞു. 2025ൽ ജൂലായ് 23 വരെ 183 കേസുകളാണുണ്ടായത്. അഹമ്മദാബാദ് അപകടത്തിനുശേഷം സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതായും മന്ത്രി പറഞ്ഞു.
വിമാനക്കമ്പനികളാണ് യാത്രാനിരക്ക് നിശ്ചയിക്കുന്നതെന്നായിരുന്നു ടിക്കറ്റ് നിരക്കുകളെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രിയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |