
.കാഞ്ഞങ്ങാട്: ഓപ്പറേഷൻ സിന്ദൂർ ഒന്നാം വാർഷിക ദിനത്തിൽ എൻ.സി.സി.32 കേരള ബറ്റാലിയൻ നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിയന്റെ അഭിമുഖ്യത്തിൽ വിവിധ പരിപാടികൾ. സംഘടിപ്പിച്ചു. സമൂഹചിത്രരചനയിലൂടെ ഓപ്പറേഷൻ സിന്ദൂരിന്റെ വിവിധ ഘട്ടങ്ങൾ കാൻവാസിൽ പകർത്തി. പ്രശസ്ത ചിത്രകാരൻ പ്രഭൻ നീലേശ്വരം സമൂഹ ചിത്രരചന ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് എൻ.സി.സി ഓഫീസർ ക്യാപ്റ്റൻ ഡോ.നന്ദകുമാർ കോറോത്ത് അദ്ധ്യക്ഷത വഹിച്ചു. ഐ.വി.ഹരിചന്ദന, പൂജ കെ.കുമ്പള, നന്ദിത നാരായണൻ, ഇ.വി.ഹരിനന്ദന, ആവണി ഉണ്ണിക്കൃഷ്ണൻ, വി.വി.കീർത്തന, അക്ഷയ് മുരളി, ആർ.വിഷ്ണു, കെ.പാർഥിപ് എന്നിവർ ചിത്രരചനയിൽ പങ്കെടുത്തു. കെ.ആദിത്യ സ്വാഗതവും പി.വി.വിഷ്ണു രാജ് നന്ദിയും പറഞ്ഞു. ഇന്ത്യൻ ആർമി വെസ്റ്ററൺ കമാൻഡ് തയ്യാറാക്കിയ ഓപ്പറേഷൻ സിന്ദൂർ ലഘുചിത്രം പ്രദർശിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂരിന്റെ കാരണങ്ങളും സൈനിക നടപടിയും ഭീകരപ്രവർത്തക ക്യാമ്പുകളും തകർത്ത ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്റർ പ്രദർശനവും ദേശീയോദ്ഗ്രഥന ക്ലാസ്സും സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |