നാദാപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം കോഴിക്കോട് നടക്കുന്നതിൻ്റെ ഭാഗമായി തൂണേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുബന്ധപരിപാടിയായി പെൻഷൻ ഭവനിൽ മെഡിസപ്പ് ആകുലതകളും പ്രതിവിധികളും എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് കെ.വി. രാഘവൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി വിതരണോദ്ഘാടനം എൻ.കെ. ബാലകൃഷ്ണൻ നിർവഹിച്ചു. ടി.കെ. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഹരീഷ്.ഇ. കാരയിൽ, കെ. ഹേമചന്ദ്രൻ, പി.കരുണാകരകുറുപ്പ്, എം.പി. സഹദേവൻ, കെ. ചന്തു, പി.വി. വിജയകുമാർ, എം.കെ. രാധ, പി.കെ. സുജാത, ടി. പീതാംബരൻ, സി.എച്ച്. ശങ്കരൻ, ടി. അബ്ദുഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |