SignIn
Kerala Kaumudi Online
Wednesday, 13 May 2026 6.48 AM IST

ജ്യോതിഷി വിജയ്‌യുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി

Increase Font Size Decrease Font Size Print Page
d

ചെന്നൈ: വിജയ്‌യുടെ ഉപദേശിമാരിൽ പ്രമുഖനും വിശ്വസ്തനുമായ ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി (ഒ.എസ്.ഡി)​ നിയമിച്ചു.

തമിഴക വെട്രി കഴക എന്ന പാർട്ടിക്ക് പേരിടൽ, പ്രഖ്യാപനം മുതൽ വിജയ്‌യുടെ സത്യപ്രതിജ്ഞയ്ക്കു സമയം കുറിച്ചതു വരെ റിക്കിരാധനാണ്.

വിജയ് തമിഴ്നാട്ടിൽ അധികാരത്തിലെത്തുമെന്ന് 2024ൽ രാധൻ പണ്ഡിറ്റ് പ്രവചിച്ചിരുന്നു. രാധൻ പണ്ഡിറ്റിന്റെ ഉപദേശ പ്രകാരമാണ് 7ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ വിജയ് നീക്കം നടത്തിയത്. ജ്യോതിഷപരമായി മികച്ച ദിവസമായിരുന്നുവത്രെ അത്.

ഭൂരിപക്ഷം വ്യക്തമായപ്പോൾ മേയ് 10ന് വൈകിട്ട് 3.45ന് സത്യപ്രതിജ്ഞ ചെയ്യാൻ വിജയ് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് രാധൻ പണ്ഡിറ്റിന്റെ നിർദേശ പ്രകാരം രാവിലെ 10 ലേക്ക് മാറ്റുകയായിരുന്നു.

സെലിബ്രിറ്റി

ജ്യോതിഷി

രാജ്യത്തെ സെലിബ്രിറ്റി ജ്യോതിഷിമാരിൽ ഒരാളാണ് റിക്കി രാധൻ.വേദിക് ജ്യോതിഷം, ന്യൂമറോളജി തുടങ്ങിയവയിൽ 40 വർഷത്തിലേറെ പരിചയമുള്ള വ്യക്തിയായ രാധൻ പണ്ഡിറ്റ് രാഷ്ട്രീയ, സിനിമാരംഗത്തെ വ്യക്തികളുമായി അടുത്ത ബന്ധം. പണ്ഡിറ്റ് വെട്രിവേലെന്ന് പൊതുവിൽ അറിയപ്പെടുന്ന ഇദ്ദേഹം 2008ൽ ഡൽഹിയിലേക്ക് മാറുകയും രാധൻ

പണ്ഡിറ്റെന്ന് പേരു മാറ്റുകയും ചെയ്തു. ജയലളിത ഉൾപ്പെടെയുള്ള തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രമുഖർ രാധൻ പണ്ഡിറ്റിന്റെ നിത്യസന്ദർശകരായിരുന്നു. രാഷ്ട്രീയത്തിൽ വിജയ് സൂനാമിയെപ്പോലെ ശക്തനാകുമെന്നായിരുന്നു രാധൻ പണ്ഡിറ്റിന്റെ പ്രവചനം.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360