SignIn
Kerala Kaumudi Online
Thursday, 14 May 2026 2.54 AM IST

ആവേശമുയർത്തി ലുലു ബി​ഗ് ചോക്കോ ഡേയ്‌സ്

Increase Font Size Decrease Font Size Print Page
Add as a preferred source on Google
chocolate

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് മേളയുമായി ലുലു ഒരുക്കിയ ബി​ഗ് ചോക്കോ ഡേയ്സിന് മികച്ച പ്രതികരണം. ചോക്ലേറ്റ് ഫെസ്റ്റ് തുടങ്ങിയ ദിവസം മുതൽ ഫെസ്റ്റ് ആസ്വദിക്കാൻ ഉപഭോക്താക്കളുടെ മികച്ച പങ്കാളിത്തമാണ് ലുലു ഹൈപ്പർമാർക്കറ്റിൽ അനുഭവപ്പെടുന്നത്. ഹൈപ്പർമാർക്കറ്റിലും മാൾ ഏട്രിയത്തിലുമായി ഒരുക്കിയ പവലിയനിൽ നിന്ന് ആവശ്യാനുസരണം ചോക്ലേറ്റ് വാങ്ങുവാനും രുചിക്കുവാനുമുള്ള അവസരമുണ്ട്. വിവിധ ബ്രാൻഡഡ് ചോക്ലേറ്റുകൾക്ക് മികച്ച വിലക്കുറവാണ് മേളയിലുള്ളത്.

ലോകത്തിലെ ഏറ്റവും മികച്ച ബ്രാൻഡുകളുടെ ചോക്ലേറ്റുകൾ, വാഫിൾസ്, ഡോനട്ട്സ്, കേക്കുകൾ എന്നിവ ഇവിടെ ലഭ്യമാണ്. ബി​ഗ് ചോക്കോ ഡേയ്‌സിന്റെ പവലിയന്റെ ഉദ്ഘാടനം കൊച്ചി ലുലു റീജണൽ ഡയറക്ടർ സുധീഷ് ചെരിയിൽ നിർവഹിച്ചു. മാർസ്, കീ അക്കൗണ്ട്സ് മാനേജർ ജിജോ, കാഡ്ബറി കീ അക്കൗണ്ട്സ് മാനേജർ ഉമാശങ്കർ, കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ബയ്യിംഗ് മാനേജർ സന്തോഷ് കൊട്ടാരത്ത്, അസിസ്റ്റന്റ് ബയ്യിംഗ് മാനേജർ ശ്യാം കുമാർ, കാറ്റ​ഗറി ബയ്യർ സനജ് എന്നിവർ പങ്കെടുത്തു.

Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360