SignIn
Kerala Kaumudi Online
Thursday, 16 July 2020 8.00 PM IST

അതിജീവനത്തിന്റെ മഴവിൽ കാഴ്ച, വി​ബ്‌​ജി​യോ​ർ​ ​ച​ല​ച്ചി​ത്ര​മേ​ള​ ​ന​വം​ബ​ർ​ 7​ ​ന് ​തു​ട​ങ്ങും

vibgyor

​ശബ്‌​ദ​മി​ല്ലാ​ത്ത​വ​രു​ടെ​ ​ശ​ബ്ദ​മാ​യി​ ​ഭൂ​മി​യി​ൽ​ ​വി​രി​യു​ന്ന​ ​മ​ഴ​വി​ല്ല്.​ ​നി​റ​ങ്ങ​ളു​ടെ,​ ​നി​റ​ഭേ​ദ​ങ്ങ​ളു​ടെ​ ​ച​ല​ച്ചി​ത്ര​ ​മേ​ള​;​ ​വി​ബ്‌​ജി​യോ​ർ.​ ​സി​നി​മ​യെ​യും​ ​സ​മൂ​ഹ​ത്തെ​യും​ ​ഒ​രു​ ​പോ​ലെ​ ​നെ​ഞ്ചേ​റ്റു​ന്ന​ ​ഒ​രു​ ​കൂ​ട്ടം​ ​മ​നു​ഷ്യ​രു​ടെ​ ​ഹൃ​ദ​യ​മി​ടി​പ്പാ​യി​ ​തൃ​ശൂ​രി​ൽ​ ​അ​ര​ങ്ങേ​റു​ന്ന​ ​ച​ല​ച്ചി​ത്രോ​ത്സ​വം​ 13​-ാം​ ​പ​തി​പ്പി​ലേ​ക്ക് ​എ​ത്തു​ക​യാ​ണ്.​ ​വി​ബ്‌​ജി​യോ​ർ​ ​ച​ല​ച്ചി​ത്ര​ ​കൂ​ട്ടാ​യ്‌​മ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​മേ​ള​ ​ഇ​ത്ത​വ​ണ​ ​ന​വം​ബ​ർ​ 7​ ​മു​ത​ൽ​ 10​ ​വ​രെ​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​യി​ലാ​ണ് ​ന​ട​ക്കു​ന്ന​ത്.​കേ​ര​ള​ത്തി​ന​ക​ത്തും​ ​പു​റ​ത്തും​ ​ന​ട​ക്കു​ന്ന​ ​ജ​ന​കീ​യ​ ​സ​മ​ര​ങ്ങ​ളു​ടെ​യും​ ​ചെ​റു​ത്തു​നി​ൽ​പ്പു​ക​ളു​ടെ​യും​ ​പ​രി​സ്ഥി​തി​ ​പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ​യും​ ​നേ​ർ​ക്കാ​ഴ്‌​ച​യാ​ണ് ​ഓ​രോ​ ​വ​ർ​ഷ​വും​ ​വി​ബ്‌​ജി​യോ​റി​ൽ​ ​വി​രി​യു​ന്ന​ ​ചി​ത്ര​ങ്ങ​ൾ.​ ​സാ​ധാ​ര​ണ​ക്കാ​രു​ടെ​യും​ ​അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ടു​ന്ന​വ​രു​ടെ​യും​ ​സി​നി​മ​ക​ൾ​ക്കും​ ​അ​വ​രു​ടെ​ ​പോ​രാ​ട്ട​ങ്ങ​ൾ​ക്കു​മു​ള്ള​ ​ഐ​ക്യ​ദാ​ർ​ഢ്യം​ ​കൂ​ടി​യാ​യി​ ​അ​തു​മാ​റു​ന്നു.​‌

സി​നി​മ​ക​ൾ​ ​സ​മ്മാ​നി​ക്കു​ന്ന​ ​ഉ​ൾ​ക്കാ​ഴ്‌​ച​ ​നെ​ഞ്ചേ​റ്റു​ന്ന​തി​നൊ​പ്പം​ ​ജ​ന​കീ​യ​ ​പ്ര​ശ്ന​ങ്ങ​ളെ​പി​ന്തു​ണ​യ്‌​ക്കു​ന്ന​ ​ച​ല​ച്ചി​ത്ര​ ​പ്ര​വ​ർ​ത്ത​ക​ർ,​ ​ആ​ക്‌​ടി​വി​സ്‌​റ്റു​ക​ൾ,​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ,​ ​പൊ​തു​ജ​ന​ങ്ങ​ൾ​ ​എ​ന്നി​വ​ർ​ക്കെ​ല്ലാം​ ​ച​ർ​ച്ച​യ്‌​ക്ക് ​ഇ​ടം​ ​ന​ൽ​കു​ന്ന​ ​പൊ​തു​വേ​ദി​ ​ഒ​രു​ക്കു​ക​ ​കൂ​ടി​യാ​ണ് ​ഈ​ ​ച​ല​ച്ചി​ത്ര​ ​കൂ​ട്ടാ​യ്മ​ ​ചെ​യ്യു​ന്ന​ത്.​ ​നാ​ഷ​ണ​ൽ​ ,​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ,​ ​കേ​ര​ള​ ​സ്പെ​ക്ട്രം​ ​എ​ന്നീ​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ​പ്ര​ധാ​ന​മാ​യും​ ​ച​ല​ച്ചി​ത്ര​ങ്ങ​ൾ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.​ ​ഓ​പ്പ​ൺ​ ​ഫോ​റം,​ ​മീ​റ്റ് ​ദ​ ​ഡ​യ​റ​ക്ട​ർ,​ ​വി​വി​ധ​ ​സാ​മൂ​ഹി​ക​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ച​ർ​ച്ച​ ​ചെ​യ്യു​ന്ന​ ​മി​നി​ ​കോ​ൺ​ഫ​റ​ൻ​സു​ക​ൾ,​ ​ച​ല​ച്ചി​ത്ര​ ​ശി​ല്‍​പ​ശാ​ല​ക​ൾ,​ ​സം​ഗീ​ത​ ​പ​രി​പാ​ടി​ക​ൾ,​ ​ക​ലാ​ ​സാം​‌​സ്‌​കാ​രി​ക​ ​രാ​വ്,​ ​മാ​ദ്ധ്യ​മ​/​ചി​ത്ര​പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ ​എ​ന്നി​വ​ ​പ​തി​മൂ​ന്നാം​ ​വി​ബ്‌​ജി​യോ​റി​ന്റെ​ ​ഭാ​ഗ​മാ​കും.​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​ഫെ​സ്റ്റി​വ​ൽ​ ​ഡ​യ​റ​ക്ട​ർ​ ​മാ​ദ്ധ്യ​മ​ ​ച​ല​ച്ചി​ത്ര​ ​മേ​ഖ​ല​യി​ൽ​ ​പ്ര​ശ​സ്ത​യാ​യ​ ​ആ​ശ​ ആച്ചി ​ജോ​സ​ഫാ​ണ്.

കൂ​ട്ടാ​യ്‌​മ​യു​ടെ​ ​തു​ട​ക്കം
2006​ൽ​ ​ചെ​റു​ചി​ത്ര​ങ്ങ​ളു​ടെ​ ​ഒ​രു​ ​ച​ല​ച്ചി​ത്ര​മേ​ള​യാ​യാ​ണ് ​വി​ബ്‌​ജി​യോ​റി​ന്റെ​ ​തു​ട​ക്കം.​ ​ക​ലാ​സാം​സ്‌​കാ​രി​ക​ ​രാ​ഷ്‌​ട്രീ​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ഊ​ന്ന​ൽ​ ​ന​ൽ​കി​ ​പ്ര​വ​ർ​ത്തി​ച്ചു​ ​വ​ന്ന​ ​സം​ഘ​ട​ന​ക​ൾ​ ​ചേ​ർ​ന്ന് ​അ​വ​രു​ടെ​ ​രാ​ഷ്ട്രീ​യം​ ​സി​നി​മ​ക​ളി​ലൂ​ടെ​ ​പ​റ​യാ​ൻ​ ​തീ​രു​മാ​നി​ച്ച​പ്പോ​ൾ​ ​ല​ഭി​ക്കാ​ൻ​ ​പോ​കു​ന്ന​ ​പി​ന്തു​ണ​യോ​ ​നേ​രി​ടാ​ൻ​ ​പോ​കു​ന്ന​ ​വെ​ല്ലു​വി​ളി​ക​ളോ​ ​വ്യ​ക്ത​മ​ല്ലാ​യി​രു​ന്നു.​ മീ​ഡി​യ​ ​ആ​ക്‌​ടി​വി​സം​ ​അ​ത്ര​യ​ധി​കം​ ​ച​ർ​ച്ച​ ​ചെ​യ്യ​പ്പെ​ടാ​തി​രു​ന്ന​ ​കാ​ല​ത്ത് ​കെ.​സി.​ ​സ​ന്തോ​ഷ് ​കു​മാ​ർ,​ ​ഫാ.​ബെ​ന്നി​ ​ബെ​ന​ഡി​ക്ട്,​ ​സി.​ ​ശ​ര​ത് ​ച​ന്ദ്ര​ൻ,​ ​കെ.​ ​പി.​ ​ശ​ശി,​ ​പി.​ ​ബാ​ബു​രാ​ജ് ​തു​ട​ങ്ങി​യ​വ​രു​ടെ​ ​പി​ന്തു​ണ​യോ​ടൊ​പ്പം​ ​ചേ​ത​ന​ ​മീ​ഡി​യ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്,​ ​നോ​ട്ടം,​ ​മൂ​വിം​ഗ് ​റി​പ്പ​ബ്ളി​ക്,​ ​വി​ഷ്വ​ൽ​ ​സേ​ർ​ച്ച്,​ ​സെ​ൻ​സ്,​ ​ഗ​യ,​ ​ന​വ​ചി​ത്ര​ ​ഫി​ലിം​ ​സൊ​സൈ​റ്റി​ ​എ​ന്നീ​ ​സം​ഘ​ട​ന​ക​ൾ​ ​ചേ​ർ​ന്നാ​ണ് ​വി​ബ്ജി​യോ​ർ​ ​ഫി​ലിം​ ​ക​ള​ക്‌​ടീ​വ് ​രൂ​പീ​ക​രി​ച്ച​ത്.​ ​സാ​മൂ​ഹി​ക​ ​പ്ര​തി​ബ​ദ്ധ​രാ​യ​ ​ച​ല​ച്ചി​ത്ര​ ​പ്ര​വ​ർ​ത്ത​ക​രും​ ​ജ​ന​കീ​യ​ ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ ​സാ​മൂ​ഹി​ക​ ​പ്ര​വ​ർ​ത്ത​ക​രും​ ​ച​ല​ച്ചി​ത്ര​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​ഇ​തി​നൊ​പ്പം​ ​ഹൃ​ദ​യം​ ​ചേ​ർ​ത്ത് ​വ​ച്ച​പ്പോ​ൾ​ ​വൈ​വി​ദ്ധ്യ​ങ്ങ​ളു​ടെ​ ​മ​ഴ​വി​ല്ല് ​നൃ​ത്തം​ ​ചെ​യ്‌​തു​ ​തു​ട​ങ്ങി.​ ​പ​ര​സ്പ​ര​ ​സ്നേ​ഹ​വും​ ​ഒ​ത്തൊ​രു​മ​യു​ടെ​ ​ആ​ഘോ​ഷ​വു​മാ​യാ​ണ് ​പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും​ ​ഓ​രോ​ ​വ​ർ​ഷ​വും​ ​വി​‌​ബ്‌​ജി​യോ​റി​നെ​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​ന്ന​ത്. ​

ചെ​റു​ത്തു​നി​ൽ​പ്പു​മാ​യി ​ഫോ​ക്ക​സ് ​തീം​
ഒ​രു​ ​വ​ർ​ഷ​ത്തെ​ ​ഏ​റ്റ​വും​ ​പ്ര​ധാ​ന​പ്പെ​ട്ട​തും​ ​ച​ർ​ച്ച​ ​ചെ​യ്യ​പ്പെ​ടു​ന്ന​തു​മാ​യ​ ​ഒ​രു​ ​സാ​മൂ​ഹി​ക​ ​രാ​ഷ​‌്‌​ട്രീ​യ​ ​വി​ഷ​യ​മാ​യി​രി​ക്കും​ ​ച​ല​ച്ചി​ത്ര​മേ​ള​യു​ടെ​ ​ഫോ​ക്ക​സ് ​തീ​മാ​യി​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും​ ​ച​ർ​ച്ച​ക​ളി​ലൂ​ടെ​യും​ ​വി​ഷ​യ​ത്തി​ന്റെ​ ​ഗൗ​ര​വം​ ​കാ​ഴ്‌​ച​ക്കാ​രി​ലേ​ക്ക് ​എ​ത്തി​ക്കു​ക​യാ​ണ് ​വി​ബ്‌​ജി​യോ​ർ​ ​ചെ​യ്യു​ന്ന​ത്.​ ​ജ​ലം,​ ​ഭൂ​മി,​ ​ഊ​ർ​ജ്ജം,​ ​ഭ​ക്ഷ്യ​സു​ര​ക്ഷ,​ ​ഭ​ര​ണ​കൂ​ടം,​ ​വ​ർ​ഗീ​യ​ത​ ​-​ ​വി​ക​സ​നം​ ​എ​ന്നി​വ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ദ​ക്ഷി​ണേ​ഷ്യ​ൻ​ ​പ്ര​ശ്ന​ങ്ങ​ൾ,​ ​രാ​ഷ്ട്രീ​യ​ ​ച​ല​ചി​ത്ര​ ​നി​ർ​മ്മാ​ണ​വും​ ​മാ​ദ്ധ്യ​മ​ ​ആ​ക്‌​ടി​വി​സ​വും​ ​ദ​ക്ഷി​ണേ​ഷ്യ​യി​ൽ,​ ​ദ​ക്ഷി​ണേ​ഷ്യ​:​ ​ജീ​വി​ത​വും​ ​ജീ​വ​സ​ന്ധാ​ര​ണ​വും,​ ​ക​വ​ർ​ന്നെ​ടു​ക്ക​പ്പെ​ട്ട​ ​ജ​നാ​ധി​പ​ത്യ​ങ്ങ​ൾ,​ ​ലിം​ഗ​നീ​തി,​ ​ഹ​രി​ത​ ​വി​ക​സ​നം,​ ​വി​മ​തം,​ ​സാം​സ്‌​കാ​രി​ക​ ​വൈ​വി​ദ്ധ്യ​ങ്ങ​ളു​ടെ​ ​ആ​ഘോ​ഷം​ ​തു​ട​ങ്ങി​യ​ ​വി​ഷ​യ​ങ്ങ​ളാ​ണ് ​മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​ച​ർ​ച്ച​ ​ചെ​യ്യ​പ്പെ​ട്ട​ത്.​ഫോ​ക്ക​സ് ​തീ​മി​നൊ​പ്പം​ ​വ്യ​ക്തി​ത്വ​ങ്ങ​ൾ,​ ​അ​വ​കാ​ശ​ങ്ങ​ൾ,​ ​പു​രോ​ഗ​മ​ന​വാ​ദം,​ ​ദേ​ശ​ങ്ങ​ൾ,​ ​ലിം​ഗ​ഭേ​ദ​വും​ ​ലൈം​ഗി​ക​ത​യും,​ ​മൗ​ലി​ക​വാ​ദം,​ ​സം​സ്‌​കാ​ര​വും​ ​മാ​ദ്ധ്യ​മ​ങ്ങ​ളും​ ​എ​ന്നി​ങ്ങ​നെ​ ​മ​ഴ​വി​ല്ലി​ന്റെ​ ​ഏ​ഴു​ ​നി​റ​ങ്ങ​ളെ​ ​പ്ര​തി​നി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഏ​ഴു​ ​പ്ര​മേ​യ​ങ്ങ​ളും​ ​വി​ബ്‌​ജി​യോ​ർ​ ​ഉ​ൾ​ക്കൊ​ള്ളു​ന്നു​ണ്ട്.

റീ​ബൂ​ട്ടിം​ഗ് ​ഇ​ന്ത്യ​
ഇ​ത്ത​വ​ണ​ത്തെ​ ​ഫോ​ക്ക​സ് ​തീ​മാ​യി​ ​തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത് ​റീ​ബൂ​ട്ടിം​ഗ് ​ഇ​ന്ത്യ​ ​എ​ന്ന​ ​വി​ഷ​യ​മാ​ണ്.​ ​ച​രി​ത്ര​ത്തെ​ ​വ​ള​ച്ചൊ​ടി​ച്ചും​ ​പ്ര​ത്യേ​ക​ ​ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​ ​തി​ര​ഞ്ഞ് ​പി​ടി​ച്ച് ​പു​റ​ത്താ​ക്കി​യും​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​വ​കാ​ശ​പ്പെ​ട്ട​ ​വി​ഭ​വ​സ​മ്പ​ത്തി​നെ​ ​കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് ​തീ​റെ​ഴു​തി​യും​ ​നി​ർ​മ്മി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ ​പു​തി​യ​ ​ഇ​ന്ത്യ​യു​ടെ​ ​രൂ​പ​ഭാ​വ​ങ്ങ​ളാ​ണ് ​റീ​ബൂ​ട്ടിം​ഗ് ​ഇ​ന്ത്യ​ ​ച​ർ​ച്ച​ ​ചെ​യ്യു​ന്ന​ത്.​ ​നാ​നാ​ത്വ​ത്തി​ൽ​ ​ഏ​ക​ത്വം​ ​വി​രി​ഞ്ഞ​ ​ഇ​ന്ത്യ​ൻ​ ​ജ​നാ​ധി​പ​ത്യ​ത്തി​ൽ​ ​ദേ​ശ​സ്‌​നേ​ഹി​ ​എ​ന്ന​ ​വാ​ക്കി​ന്റെ​ ​അ​ർ​ത്ഥം​ ​തേ​ട​ൽ​ ​കൂ​ടി​യാ​യി​ ​ഈ​ ​വി​ഷ​യം​ ​മാ​റു​ന്നു​ ​എ​ന്ന​ ​ആ​ശ​യ​മാ​ണ് ​സം​ഘാ​ട​ക​ർ​ ​പ​ങ്കു​വ​യ്‌​ക്കു​ന്ന​ത്.​'​'​പു​തി​യ​ ​ഇ​ന്ത്യ​യി​ൽ​ ​പു​തി​യ​ ​യു​ദ്ധ​മു​ഖ​ങ്ങ​ളാ​ണ് ​തു​റ​ക്കേ​ണ്ട​ത്.​ ​സ്വാ​ത​ന്ത്ര്യ​ത്തി​നു​ ​ശേ​ഷം​ ​നാം​ ​നേ​ടാ​ൻ​ ​ശ്ര​മി​ച്ച​ ​ഇ​ന്ത്യ​യെ,​ ​ഇ​ട​ക്കാ​ല​ത്ത് ​കൈ​മോ​ശം​ ​വ​ന്ന​ ​ഇ​ന്ത്യ​യെ​യാ​ണ് ​നാം​ ​റീ​ ​ബൂ​ട്ട് ​ചെ​യ്യേ​ണ്ട​ത്.​ ​വി​ബ്‌​ജി​യോ​ർ​ ​ഉ​ത്ത​ര​ങ്ങ​ൾ​ ​ന​ൽ​കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തി​നേ​ക്കാ​ൾ​ ​ച​ർ​ച്ച​ക​ൾ​ക്ക് ​അ​വ​സ​രം​ ​തു​റ​ക്കാ​നാ​ണ് ​ശ്ര​മി​ക്കു​ന്ന​ത്.​ ​ഇ​വി​ടെ​ ​വി​യോ​ജി​പ്പി​ന്റെ​ ​ശ​ബ്ദ​ങ്ങ​ൾ​ക്ക് ​ഇ​ടം​ ​ന​ൽ​കു​ക​യും​ ​സം​വാ​ദ​ങ്ങ​ൾ​ ​സ​ജീ​വ​മാ​ക്കു​ക​യും​ ​ചെ​യ്യു​ന്നു.​ ​വി​ബ്‌​ജി​യോ​ർ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ൽ​ ​പ്ര​തീ​ക്ഷ​യു​ടെ​ ​ആ​ഘോ​ഷ​മാ​ണ്,​"​"​ ​ഫെ​സ്‌​റ്റി​ഫ​ൽ​ ​ഡ​യ​റ​ക്‌​ട​ർ​ ​ആ​ശ​ ആച്ചി ​ജോ​സ​ഫ് ​പ​റ​ഞ്ഞു.​ ​ന​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള​ ​വി​ലാ​പ​മ​ല്ല.​ ​വൈ​വി​ദ്ധ്യ​ങ്ങ​ളു​ടെ​ ​സ​മ​ന്വ​യ​മാ​യ​ ​ഇ​ന്ത്യ​യെ​ ​റീ​ ​ബൂ​ട്ട് ​ചെ​യ്‌​തെ​ടു​ക്കു​ക​യാ​ണ് ​ല​ക്ഷ്യ​മെ​ന്നും​ ​അ​വ​ർ​ ​പ​റ​യു​ന്നു.

പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ലെ​ ​ഉ​ൾ​ക്കാ​ഴ്‌​ച​
സി.​ ​ശ​ര​ത് ​ച​ന്ദ്ര​ൻ​ ​എ​ന്ന​ ​മ​നു​ഷ്യ​ ​സ്നേ​ഹി​യാ​യ​ ​ച​ല​ച്ചി​ത്ര​ ​പ്ര​വ​ർ​ത്ത​ക​ന്റെ,​ ​വി​ബ്‌​ജി​യോ​റി​ന്റെ​ ​സ്വ​ന്തം​ ​ശ​ര​ത്തേ​ട്ട​ന്റെ​ ​പേ​രി​ലാ​ണ് ​പ്ര​ഭാ​ഷ​ണ​ ​പ​ര​മ്പ​ര​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ ​ജ​ന​കീ​യ​ ​സ​മ​ര​ങ്ങ​ളി​ലൂ​ടെ​ ​സ​ഞ്ച​രി​ച്ച​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​ന​സും​ ​അ​വ​രു​ടെ​ ​ചെ​റു​ത്തു​ ​നി​ൽ​പ്പി​ന് ​നേ​ർ​സാ​ക്ഷി​യാ​യ​ ​കാ​മ​റ​യും​ ​മീ​ഡി​യ​ ​ആ​ക്‌​ടി​വി​സ​ത്തി​ന് ​ശ​ക്തി​യും​ ​സാ​ദ്ധ്യ​ത​ക​ളും​ ​തെ​ളി​യി​ച്ചി​ട്ടു​ണ്ട്.​ ​പി.​ ​സാ​യ്‌​നാ​ഥ്,​ ​പ്രൊ​ഫ.​ ​ലാ​ർ​ബി​ ​സാ​ദി​ക്കി,​ ​ഡോ.​ ​സെ​ൽ​വി​ ​തി​രു​ച​ന്ദ്ര​ൻ,​ ​പാ​ബ്ലോ​ ​സോ​ളോ​ ​റോ​മേ​റോ,​ ​യോ​ഗേ​ന്ദ്ര​ ​യാ​ദ​വ്,​ ​അ​ശോ​ക് ​ബാ​ജ്പാ​യ് ​തു​ട​ങ്ങി​യ​ ​പ്ര​മു​ഖ​ർ​ ​ഇ​തി​നോ​ട​കം​ ​ത​ങ്ങ​ളു​ടെ​ ​ആ​ശ​ങ്ങ​ളു​മാ​യി​ ​വി​ബ്‌​ജി​യോ​റി​ലെ​ത്തി.​ ​റീ​ബൂ​ട്ടിം​ഗ് ​ഇ​ന്ത്യ​ ​എ​ന്ന​ ​ഫോ​ക്ക​സ് ​തീ​മി​നോ​ട് ​ചേ​ർ​ന്നു​ ​നി​ൽ​ക്കും​ ​വി​ധം​ ​കാ​ശ്‌​മീ​ർ​ ​ടൈം​സ് ​ദി​ന​പ​ത്ര​ത്തി​ന്റെ​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​എ​ഡി​റ്റ​ർ​ ​അ​നു​രാ​ധാ​ ​ബാ​സി​നാ​ണ് ​ഇ​ത്ത​വ​ണ​ ​സി.​ശ​ര​ത് ​ച​ന്ദ്ര​ൻ​ ​സ്‌​മാ​ര​ക​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്താ​ൻ​ ​എ​ത്തു​ന്ന​ത്.

വേ​ദി​വി​ട്ടി​റ​ങ്ങു​ന്ന​ ​കാ​ഴ്‌​ച​ക​ൾ
​ഗ്രാ​മ​ങ്ങ​ളി​ലു​ള്ള​ ​സാ​ധാ​ര​ണ​ക്കാ​ർ​ക്കും​ ​യു​വ​ജ​ന​ങ്ങ​ൾ​ക്കും​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സ്ത്രീ​ക​ൾ​ക്കും​ ​പ​ല​കാ​ര​ണ​ങ്ങ​ളാ​ൽ​ ​രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​ ​മേ​ള​ക​ളി​ൽ​ ​അ​വ​സ​രം​ ​നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​മാ​യാ​ണ് ​കാ​മ്പ​സ്/​വി​ല്ലേ​ജ് ​വി​ബ്‌​ജി​യോ​ർ​ ​പ​ദ്ധ​തി​ ​സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ ​മേ​ള​യി​ൽ​ ​നേ​രി​ട്ട് ​പ​ങ്കെ​ടു​ക്കാ​ൻ​ ​ക​ഴി​യാ​തെ​ ​പോ​കു​ന്ന​വ​ർ​ക്ക് ​അ​വ​ ​പ​ങ്ക് ​വ​യ്‌​ക്കു​ന്ന​ ​ക​ലാ​ ​സാം​സ്‌​കാ​രി​ക,​ ​രാ​ഷ്ട്രീ​യ​ ​പാ​രി​സ്ഥി​തി​ക​ ​വി​ഷ​യ​ങ്ങ​ൾ​ ​മ​ന​സി​ലാ​ക്കാ​ൻ​ ​അ​വ​സ​ര​മൊ​രു​ക്കു​ക​ ​എ​ന്ന​താ​ണ് ​ല​ക്ഷ്യം.​സി​നി​മാ​വി​ദ​ഗ്ധ​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ ​സ​മ​കാ​ലീ​ന​ ​പ്ര​ശ്‌​ന​ങ്ങ​ൾ,​ ​ഇ​ന്ന​ത്തെ​ ​സാ​മൂ​ഹി​ക​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ച​ർ​ച്ച​ ​ചെ​യ്യു​ന്ന​ ​ഡോ​ക്യു​മെ​ന്റ​റി​ ​ഹ്ര​സ്വ​ക​ഥാ​ ​ച​ല​ച്ചി​ത്ര​ങ്ങ​ളാ​ണ് ​ഒ​രു​ ​ദി​വ​സം​ ​നീ​ണ്ടു​ ​നി​ൽ​ക്കു​ന്ന​ ​പ​രി​പാ​ടി​യു​ടെ​ ​പാ​ക്കേ​ജി​ലു​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​ഓ​രോ​ ​ക​ലാ​ല​യ​ത്തി​ലും​ ​കാ​മ്പ​സ് ​വി​ബ്‌​ജി​യോ​ർ​ ​സം​ഘാ​ട​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സ​ജീ​വ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വി​ബ്‌​ജി​യോ​ർ​ ​അ​ന്ത​ർ​ദേ​ശീ​യ​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള​ ​അ​വ​സ​ര​വു​മു​ണ്ടാ​യി​രി​ക്കും.​ ​അ​വ​ർ​ക്ക് ​പ്ര​വൃ​ത്തി​പ​രി​ച​യ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും​ ​ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ,​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സ്ത്രീ​ക​ൾ,​ ​പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​ ​ജ​ന​വി​ഭാ​ഗ​ങ്ങ​ൾ,​ ​സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ർ,​ ​മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ക​ർ,​ ​ക​ർ​ഷ​ക​ർ,​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​എ​ന്നി​വ​രെ​യെ​ല്ലാം​ ​ഒ​രു​ ​കു​ട​ക്കീ​ഴി​ൽ​ ​അ​ണി​നി​ര​ത്താ​ൻ​ ​വേ​ദി​ ​വി​ട്ടി​റ​ങ്ങു​ന്ന​ ​ഈ​ ​മേ​ള​ക​ൾ​ക്കാ​കു​ന്നു.

റോ​‌​ഡ് ​ടു​ ​വി​ബ്‌​ജി​യോ​ർ​
ആ​റ് ​വ​ർ​ഷം​ ​മു​മ്പ് ​വി​ബ്‌​ജി​യോ​ർ​ ​ച​ല​ച്ചി​ത്ര​മേ​ള​യ്‌​ക്ക് ​മു​മ്പാ​യി​ ​ന​ട​ത്തി​യ​ ​യാ​ത്ര​യു​ടെ​ ​മാ​തൃ​ക​യി​ലാ​ണ് ​റോ​ഡ് ​ടു​ ​വി​ബ്‌​ജി​യോ​ർ​ ​എ​ന്ന​ ​പേ​രി​ൽ​ ​ഇ​പ്പോ​ഴും​ ​ച​ല​ച്ചി​ത്ര​ ​യാ​ത്ര​ക​ൾ​ ​സം​ഘ​ടി​പ്പി​ച്ചു​ ​വ​രു​ന്ന​ത്.​ ​സു​ഹൃ​ത്തു​ക്ക​ളെ​യും​ ​മ​റ്റ് ​സം​ഘ​ട​ന​ക​ളേ​യും​ ​മേ​ള​യി​ലേ​ക്ക് ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്ന​തി​നും​ ​നാ​ലു​ ​ദി​വ​സ​ത്തെ​ ​മേ​ള​യി​ൽ​ ​ന​ട​ക്കാ​നി​രി​ക്കു​ന്ന​ ​പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് ​ച​ർ​ച്ച​ ​ചെ​യ്യു​ന്ന​തി​നു​മാ​ണ് ​റോ​ഡ് ​ടു​ ​വി​ബ്‌​ജി​യോ​ർ​ ​യാ​ത്ര​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ ​ച​ല​ച്ചി​ത്ര​ ​പ്ര​ദ​ർ​ശ​നം,​ ​സ​ന്ദ​ർ​ശി​ക്കു​ന്ന​ ​ഓ​രോ​ ​പ്ര​ദേ​ശ​ത്തെ​യും​ ​ജ​ന​കീ​യ​ ​സ​മ​ര​സ​മി​തി​ക​ളു​മാ​യു​ള്ള​ ​ഒ​ത്തു​ചേ​ര​ൽ,​ ​രാ​ജ്യ​ത്തി​ന്റെ​യും​ ​ലോ​ക​ത്തി​ന്റെ​യും​ ​വി​വി​ധ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​ഇ​ന്ന് ​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ ​വി​വി​ധ​ ​പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും​ ​അ​വ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​ത്തി​ ​നി​ർ​മ്മി​ച്ച​ ​ച​ല​ച്ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള​ ​ച​ർ​ച്ച​ക​ൾ​ ​എ​ന്നി​വ​യാ​ണ് ​യാ​ത്ര​യി​ലെ​ ​പ്ര​ധാ​ന​ ​പ​രി​പാ​ടി​ക​ൾ.​ ​തൃ​ശൂ​ർ​ ​ജി​ല്ല​യി​ലെ​ ​സാം​സ്‌​കാ​രി​ക​മാ​യി​ ​പി​ന്നോ​ട്ട് ​നി​ൽ​ക്കു​ന്ന​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ​വി​ദ്യാ​ല​യ​ങ്ങ​ളെ​യാ​ണ് ​യാ​ത്ര​ ​പ്ര​ധാ​ന​മാ​യും​ ​ല​ക്ഷ്യം​ ​വ​യ്‌​ക്കു​ന്ന​ത്.​ ​ചെ​റു​ത്തു​നി​ൽ​പ്പി​ന്റെ​യും​ ​അ​തി​ജീ​വ​ന​ത്തി​ന്റെ​യും​ ​പാ​ഠം​ ​പ​ങ്കു​വ​യ്‌​ക്കു​ന്ന​ ​ഇ​ത്ത​രം​ ​ആ​ശ​യ​ങ്ങ​ളു​മാ​യി​ ​വി​ബ്‌​ജി​യോ​ർ​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​ആ​ഘോ​ഷ​ത്തി​ന് ​തു​ട​ക്കം​ ​കു​റി​ക്കു​ക​യാ​ണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARANDHYA, CINEMA, VIBGYOR FILM FESTIVAL
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.