SignIn
Kerala Kaumudi Online
Tuesday, 12 November 2019 8.32 AM IST

മിൽക്കോയുടെ സസുഷ്ട ചാണകക്കൂട്ട് വിപണിയിലെത്തി

v

കടയ്ക്കാവൂർ: കീഴാറ്റിങ്ങൽ മിൽകോ ഡെയറിയുടെ പുതിയ ജൈവവളം 'സസുഷ്ട എസ് ചാണകക്കൂട്ട്" വിപണിയിലെത്തി. കിടാരി പാർക്കിലെ കറവ പശുക്കളുടെ വിതരണ ചടങ്ങിൽ മന്ത്രി കെ. രാജുവിന്, ശാസ്ത്രജ്ഞൻ ഡോ. കമലാസൻപിള്ള ആദ്യ പായ്ക്കറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു.

ആദ്യ വിൽപ്പന ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് ഏറ്റുവാങ്ങി.

ഡയറിഫാമിലെയും കിടാരി പാർക്കിലെയും ജൈവ രീതിയിൽ വളർത്തുന്ന പശുക്കളുടെ ചാണകത്തിന്റെ തനിമയും ഗുണമേന്മയും പൂർണമായി നിലനിറുത്തി, ചെടികൾക്ക് ആവശ്യമായ എല്ലാ ധാതുലവണങ്ങളും മറ്റ് പോഷകഗുണങ്ങളും ചേർത്ത്, ജൈവ രാസപ്രക്രിയകൾക്ക് വിധേയമാക്കിയും പോഷക സംമ്പൂഷ്ടീകരണം നടത്തിയും ഉണ്ടാക്കിയിട്ടുളള അതിവിശിഷ്ടമായ വളക്കൂട്ടാണിത്. സാധാരണ ജൈവവളത്തെക്കാൾ മികച്ച ഫലം തരും.

അഞ്ച് കിലോയ്ക്ക് 60 രൂപയാണ് വില. 15 മുതൽ 20 ഗ്രാം വരെ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഗ്രോ ബാഗിലുളള ചെടികൾക്ക് വളമായി നൽകാം. എല്ലാ ചെടികൾക്കും ഉപയോഗിക്കാം. ദേശീയ അവാർഡ് ജേതാവായ ശാസ്ത്രജഞൻ ഡോ. കമലാസൻപിളള ദീർഘകാലത്തെ പരീക്ഷണ ഗവേഷണങ്ങളിലൂടെയാണ് ഇൗ ജൈവവളം വികസിപ്പിച്ചെടുത്തത്. ചെടികൾക്ക് തുടർച്ചയായുളള വളർച്ചയും ഉത്പാദനവും കിട്ടുമെന്നുളളതാണ് വളക്കൂട്ടിന്റെ മികവ്.

മിൽക്കോയുടെ സസുഷ്ട ചാണകക്കൂട്ട് എല്ലാ ജില്ലകളിലും എത്തിക്കുമെന്ന് മിൽക്കോ എം.ഡി അനിൽകുമാർ പറഞ്ഞു. മിൽക്കോ അംഗങ്ങളായ കർഷകരിൽ നിന്ന് പച്ച ചാണകവും ഗോമൂത്രവും കൂടുതൽ വില കൊടുത്ത് വാങ്ങി മൂല്യ വർദ്ധിത ഉത്പന്നങ്ങളാക്കി വിപണിയിലിറക്കാനുളള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മിൽക്കോ ചെയർമാൻ പഞ്ചമം സുരേഷ് പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL NEWS
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.