SignIn
Kerala Kaumudi Online
Monday, 16 December 2019 5.34 AM IST

ഇത് മുസ്ലീങ്ങളുടെയും രാജ്യമാണ്, ഒന്നാംതരം പൗരന്മാരാണ് ഞങ്ങൾ: ആരുടെയും ദയവ് വേണ്ടെന്ന് അയോദ്ധ്യ വിധിയിൽ ഒവൈസി

owaisi

ഹൈദരാബാദ്: ബാബറി മസ്ജിദ് 'നിയമവിരുദ്ധമായി'യുള്ള നിർമിതി ആയിരുന്നുവെങ്കിൽ അത് തകർത്ത കേസിൽ എന്തുകൊണ്ടാണ് ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി ഇപ്പോഴും വിചാരണ നേരിടുന്നതെന്ന് ചോദിച്ച് എ.ഐ.എം.ഐ.എം അദ്ധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസാദുദിൻ ഒവൈസി.

ഒരു വീട് തകർത്ത ശേഷം ഇടനിലക്കാരൻ പറഞ്ഞുവെന്ന് വച്ച് അതേ വീട് തന്നെ എങ്ങനെ അത് തകർത്തയാൾക്ക് കൈവശം വയ്ക്കാനാകും എന്നും ഒവൈസി ചോദിച്ചു. അയോദ്ധ്യ ഭൂമിതർക്ക കേസിൽ ഉണ്ടായ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയായിരിക്കുന്നു ഒവൈസിയുടെ ചോദ്യം.

സുപ്രീം കോടതി 'സുപ്രീം' തന്നെയാണെന്നും എന്നാൽ കോടതിക്ക് തെറ്റുപറ്റില്ല എന്ന് അതുകൊണ്ട് അർത്ഥമില്ലെന്നും ഒവൈസി പറഞ്ഞു. നബിദിനത്തിൽ ഒരു പൊതുസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി വിധിയെ അംഗീകരിക്കാത്തതിൽ തന്നെ വിമർശിക്കുന്നവർക്കും ഒവൈസി മറുപടി നൽകി.

വിധിയെ വിമർശിക്കാൻ ജനാധിപത്യപരമായി തനിക്ക് അവകാശമുണ്ടെന്നും പള്ളി നിർമിക്കാനായി അഞ്ചേക്കർ ഭൂമി അനുവദിച്ചതിലൂടെ മുസ്ലീങ്ങൾ അപമാനിക്കപ്പെട്ടിരിക്കുകയാണെന്നുമാണ് ഒവൈസി പറഞ്ഞത്. എല്ലാ മതേതര പാർട്ടികളും മുസ്ലീങ്ങളെ വഞ്ചിച്ചുവെന്നും രാജ്യത്തെ മുസ്ലിങ്ങൾക്ക് ആരുടേയും ദയവ് ആവശ്യമില്ലെന്നും തങ്ങളെ യാചകരെ പോലെ പരിഗണിക്കരുതെന്നും ഒവൈസി അറിയിച്ചു.

ബാബരി മസ്ജിദിനായുള്ള പോരാട്ടം പ്രാധാന്യമുള്ളതാണ്. മഥുര, കാശി എന്നിവടങ്ങളിലെ മുസ്ളീം പള്ളികളും ബി.ജെ.പിയും സംഘ്പരിവാറും ലക്‌ഷ്യം വച്ചിട്ടുണ്ട്. ബഹുജൻ സമാജ് പാർട്ടി, കോൺഗ്രസ്, എൻ.സി.പി, എസ്.പി, പോലുള്ള പാർട്ടികൾ എന്തുകൊണ്ടാണ് നിശ്ശബ്ദരായിരിക്കുന്നത്? ഒവൈസി ചോദിക്കുന്നു.

തങ്ങളെ സഹായിക്കാൻ കോൺഗ്രസ് നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ കപിൽ സിബൽ രംഗത്തെത്തിയിരുന്നു. കോൺഗ്രസാണ് അദ്ദേഹത്തെ തടഞ്ഞത്. അയോദ്ധ്യ വിധിയിൽ രാജ്യത്തെ മുസ്ലീങ്ങൾ തളരരുത്. ഇന്ത്യ തങ്ങളുടേത് കൂടിയാണ്. തങ്ങൾ ഉന്നത പൗരന്മാർ തന്നെയാണ്. ഒവൈസി പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, ASADUDDIN OWAISI, HYDERABAD, INDIA, AYODHYA, AYODHYA VERDICT, SUPREME COURT, SANGH PARIVAR, BJP, MUSLIMS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.