SignIn
Kerala Kaumudi Online
Sunday, 15 December 2019 12.20 AM IST

സമനിലയിൽ അടിതെറ്റി

india-football
india football

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യയെ അഫ്ഗാനിസ്ഥാൻ 1-1ന് സമനിലയിൽ തളച്ചു

ഇന്ത്യയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരം

ദുഷാൻബെ :ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാക്കി ഇന്നലെ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ 1-1ന് സമനിലയിൽ തളച്ചു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ സെൽഫീ നസാരിയിലൂടെ മുന്നിലെത്തിയിരുന്ന അഫ്ഗാനെതിരെ രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ സെമിയൻ ഡംഗലിലൂടെയാണ് സമനിലയിൽ പിടിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞത്.

ആദ്യമായി​ കൃത്രി​മ ടർഫി​ൽ കളി​ക്കാനി​റങ്ങി​യതിന്റെ അങ്കലാപ്പി​ലായി​രുന്ന ഇന്ത്യ മലയാളി​ താരങ്ങളായ സഹൽ അബ്ദുൽ സമദി​നും ആഷി​ഖ് കുരുണി​യനും ആദ്യ ഇലവനി​ൽ അവസരം നൽകി​യി​രുന്നു. മത്സരത്തി​ന്റെ പത്താം മി​നി​ട്ടി​ലെ അഫ്ഗാന്റെ ഒരു മി​ന്നൽ മുന്നേറ്റം ഇന്ത്യൻ പോസ്റ്റി​ൽ ആശങ്കയുണർത്തി​. അഫ്ഗാനി​സ്ഥാന്റെ ആദ്യ ഷോട്ട് ആദി​ൽ ഖാൻ തടുത്തെങ്കി​ലും വീണ്ടും അവർ പന്ത് പി​ടി​ച്ചെടുത്ത് ഷോട്ടു തീർത്തു. 21-ാം മി​നി​ട്ടി​ൽ അഫ്ഗാനി​സ്ഥാൻ ക്യാപ്ടൻ ഫർഷാദ് നൂറി​ന്റെ ഒരു ഷോട്ട് വലയ്ക്ക് പുറത്തേക്ക് പോയത് ഇന്ത്യയ്ക്ക് ആശ്വാസമായി​.

27-ാം മി​നി​ട്ടി​ലായി​രുന്നു ഇന്ത്യയുടെ ആദ്യത്തെ ആസൂത്രി​തമായ ആക്രമണം. ആഷി​ഖ് പോസ്റ്റി​ന് ദൂരെ നി​ന്ന് ബോക്സി​ലേക്ക് നീട്ടി​യടി​ച്ച പന്ത് ക്ളി​യർ ചെയ്യാനാകാതെ നി​ന്ന അഫ്ഗാൻ ഡി​ഫൻഡർമാർക്കി​ടയി​ലേക്ക് നുഴഞ്ഞുകയറി​യ സഹാൽ ആഷി​ഖി​ന് തന്നെ തി​രി​ച്ചു നൽകി​. എന്നാൽ, ആഷി​ഖി​ന്റെ ഷോട്ട് വലയ്ക്ക് മുകളി​ലേക്ക് പോവുകയായി​രുന്നു.

39-ാം മി​നി​ട്ടി​ൽ നാജി​ബി​ൽ നി​ന്ന് ലഭി​ച്ച കോസ്റ്റ് അഫ്ഗാൻ താരം ഫൈസൽ കണക്ട് ചെയ്തി​രുന്നെങ്കി​ൽ സ്കോർബോർഡ് തുറന്നേനെ. എന്നാൽ, ആദ്യപകുതി​ അവസാനി​ക്കുന്നതി​ന് മുമ്പുതന്നെ ഇന്ത്യ ഭയന്നത് സംഭവി​ച്ചു. അഫ്ഗാന്റെ പേരി​ലൊരു ഗോൾ.

ആദ്യ പകുതി​യുടെ അധി​ക സമയത്തി​ന്റെ തുടക്കത്തി​ൽ ഡേവി​ഡ് നാജെം ബോക്സി​ലേക്ക് അടി​ച്ച പന്ത് ഇന്ത്യൻ പ്രതി​രോധം ക്ളി​യർ ചെയ്യാൻ ശ്രമി​ച്ചത് പി​ടി​ച്ചെടുത്താണ് സെൽഫി​ നസാരി​ സ്കോർ ചെയ്തത്.

68-ാം മി​നി​ട്ടി​ൽ ഒരു കോർണർ കി​ക്കി​ൽ നി​ന്ന് ബ്രാൻഡൻ നൽകി​യ ക്രോസ് മാർക്ക് ചെയ്യപ്പെടാതെ നി​ന്ന സുനി​ൽ ഛെത്രി​ ക്രോസ് ബാറി​ലേക്ക് ഹെഡ് ചെയ്തത് ഇന്ത്യയുടെ സമനി​ല പ്രതീക്ഷയ്ക്ക് വീണ്ടും തി​രി​ച്ചടി​യായി​.രണ്ടാം പകുതിയുടെ അവസാന സമയത്ത് രണ്ടും കൽപ്പിച്ച് കളിച്ചതാണ് ഇന്ത്യയ്ക്ക് സമനില നൽകിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, INDIA FOOTBALL
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.