SignIn
Kerala Kaumudi Online
Saturday, 30 May 2020 6.44 PM IST

അപ്പോൾ എനിക്ക് ഭയങ്കര കോംപ്ലക്‌സടിക്കും,​ ചില സമയത്ത് ഞാൻ പറയും വരണില്ല, എനിക്ക് നാണക്കേടാണെന്ന്: വെളിപ്പെടുത്തലുമായി ചിപ്പി

കാറ്റുവന്ന് വിളിച്ചപ്പോൾ,​സ്പടികം,​അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്,​​ സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബി.എ ബി.എഡ് എന്നിങ്ങനെ നിരവധി സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ താരമാണ് ചിപ്പി. വിവാഹത്തോടെ സിനിമാ ജീവിതത്തത്തിൽ നിന്ന് ഇടവേളയെടുത്തെങ്കിലും സിരിയലുകളിലൂടെ മലയാളികൾക്ക് മുന്നിൽ ചിപ്പി എത്താറുണ്ട്. നിർമ്മാതാവും കൂടിയാണ് താരമിപ്പോൾ.

chippy

വർഷങ്ങൾ ഒരുപാട് കഴിഞ്ഞെങ്കിലും ചിപ്പിയുടെ സൗന്ദര്യത്തിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഇപ്പോഴിതാ കൗമുദി ടിവിയോട് തന്റെ സൗന്ദര്യ രഹസ്യം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. 'കുറച്ചൊക്കെ വ്യായാമം ചെയ്യും. പിന്നെ മെയിൻ ഒരു കാര്യം എന്ന് പറഞ്ഞാൽ എവിടെയെങ്കിലും പോകുമ്പോൾ എനിക്ക് ഭയങ്കര കോംപ്ലക്‌സടിക്കും.സിനിമയുടെ ഫംഗ്ഷന് വരുമ്പോൾ ചിലപ്പോൾ ഞാൻ പറയും വരണില്ല,​ എനിക്ക് നാണക്കേടാണെന്ന്. പിന്നെ എപ്പോഴും ടിവിയിൽ വരികയല്ലേ,​അപ്പോൾ ആളുകൾ കാണുമ്പോൾ പറയും വണ്ണം വച്ചിട്ടുണ്ട് ട്ടോ എന്ന്. തിരിച്ച് വീട്ടിലെത്തി വ്യായാമം തകർക്കും. അപ്പോൾ ആരെങ്കിലും പറയും ഇപ്പോൾ കുറച്ച് മെലിഞ്ഞിട്ടുണ്ടല്ലോ എന്ന്. അപ്പോൾ നിൽക്കും വ്യായാമം'-ചിപ്പി പറഞ്ഞു

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACTRESS CHIPPY, BEAUTY, KAUMUDY TV, CELEBRITY BEAUTY SECRET
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.