SignIn
Kerala Kaumudi Online
Tuesday, 31 March 2020 10.08 PM IST

ആരാധകനും താരവും ഏറ്റുമുട്ടുമ്പോൾ,​ ഡ്രൈവിങ് ലൈസൻസിന്റെ ട്രെയിലർ പുറത്ത്

മലയാളത്തിന്റെ പ്രിയ താരങ്ങളായ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂട് ഒന്നിക്കുന്ന ഡ്രൈവിങ് ലൈസൻസിന്റെ ട്രെയിലർ പുറത്ത്. സിനിമയിലെ സൂപ്പർതാരവും ആരാധകനും തമ്മിലെ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലാൽ ജൂനിയർ ആണ്. സച്ചിയുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. വെഹിക്കിൾ ഇൻസ്‌പെക്ടറുടെ റോളിൽ സുരാജ് വെഞ്ഞാറമ്മൂടും സൂപ്പർ സ്റ്റാറായി പൃഥ്വിരാജും എത്തുന്നു.

ചിത്രത്തിൽ മിയ, ദീപ്തി സതി എന്നിവരാണ് നായികമാർ. സന്തോഷ് വർമയുടെ വരികൾക്ക് യക്‌സണ്‍ ഗാരി പെറേറയും നേഹ നായരും ചേർന്നാണ് സംഗീതം പകർന്നിരിക്കുന്നത് . മാജിക് ഫ്രെയിംസുമായി ചേർന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ഡിസംബർ 20ന് ചിത്രം തീയേറ്ററുകളിലെത്തും.

driving-license-trailer

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA, DRIVING LICENSE, PRITHVIRAJ, SURAJ VENJARAMOODU
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.